മൾട്ടിപ്പിൾ ട്രിപ്പ് എക്സിറ്റ് പെർമിറ്റ്: കുവൈത്തിൽ പുതിയ സംവിധാനം നടപ്പിലാക്കി

മുൻപ് ഓരോ യാത്രയ്ക്കും പ്രത്യേകം എക്സിറ്റ് പെർമിറ്റ് അപേക്ഷിക്കുകയും അനുമതി നേടുകയും വേണമെന്നായിരുന്നു വ്യവസ്ഥ. ഇത് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അധിക നടപടിക്രമങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. പുതിയ സംവിധാനത്തിലൂടെ ഒരൊറ്റ അനുമതി ഉപയോഗിച്ച് പല യാത്രകളും നടത്താൻ കഴിയും.
Kuwait airport
Kuwait Introduces Multiple-Trip Exit Permit Under Digital Services Reform.kuwait air port/x
Updated on
1 min read

കുവൈത്ത് സിറ്റി: രാജ്യത്ത് മൾട്ടിപ്പിൾ ട്രിപ്പ് എക്സിറ്റ് പെർമിറ്റ് സംവിധാനം നിലവിൽ വന്നതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. നിശ്ചിത കാലയളവിൽ ഒന്നിലധികം വിദേശയാത്രകൾ ചെയ്യുന്നവർക്ക് ഇനി ഒരൊറ്റ പെർമിറ്റ് മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി.

Kuwait airport
കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരാണോ?, ഇക്കാര്യം ശ്രദ്ധിക്കണം

മുൻപ് ഓരോ യാത്രയ്ക്കും പ്രത്യേകം എക്സിറ്റ് പെർമിറ്റ് അപേക്ഷിക്കുകയും അനുമതി നേടുകയും വേണമെന്നായിരുന്നു വ്യവസ്ഥ. ഇത് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും അധിക നടപടിക്രമങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. പുതിയ സംവിധാനത്തിലൂടെ ഒരൊറ്റ അനുമതി ഉപയോഗിച്ച് പല യാത്രകളും നടത്താൻ കഴിയും.

യാത്രക്കാർക്ക് അധികൃതർ അനുമതി നൽകിയ പെർമിറ്റ് ആവശ്യമായ സമയത്ത് പ്രിന്റ് ചെയ്യാനുള്ള സൗകര്യവും സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതും യാത്രാ നടപടികൾ ലളിതമാക്കാൻ സഹായിക്കും.

Kuwait airport
വിസ ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

തൊഴിലുടമകൾക്ക് എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള സംവിധാനവും നിലവിൽ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് തൊഴിലാളികളുടെ യാത്ര സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ തൊഴിലുടമയ്ക്ക് കഴിയും.

പെർമിറ്റ് ലഭിക്കാൻ “അശൽ ” പോർട്ടൽ അല്ലെങ്കിൽ “സഹീൽ” ആപ്പ് വഴിയാണ് അപേക്ഷ നൽകാം. ഈ സംവിധാനം പേപ്പർവർക്ക് കുറയ്ക്കുകയും അനുമതികൾ വേഗത്തിലാക്കുകയും തൊഴിലാളികളുടെ യാത്രകൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait Introduces Multiple-Trip Exit Permit Under Digital Services Reform.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com