എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് ഫിംഗർ പ്രിന്റിംഗ് നടപടികൾ പൂർത്തിയാക്കണം എന്നാണ് നിയമം. ഇതിനായി നാഷണൽ ഐഡന്റിറ്റി സെന്ററുകളെ സമീപിക്കാം.
Kuwait visa
Kuwait Makes Biometric Fingerprint Mandatory for Travelers file
Updated on
1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. വിമാനത്താവളം, അതിർത്തി ചെക്ക് പോസ്റ്റുകൾ, തുറമുഖം എന്നിവിടങ്ങളിൽ നിന്ന് ഇനിമുതൽ ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് എടുക്കാൻ ആകില്ല. ഈ സൗകര്യം നിർത്തലാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Kuwait visa
കുവൈത്ത് വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ബയോമെട്രിക് ഫിംഗർ പ്രിന്റിംഗ് നടപടികൾ പൂർത്തിയാക്കണം എന്നാണ് നിയമം. ഇതിനായി നാഷണൽ ഐഡന്റിറ്റി സെന്ററുകളെ സമീപിക്കാം. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിക്ക് മുൻപ് തന്നെ നടപടികൾ പൂർത്തിയാക്കണം.  

Kuwait visa
കുവൈത്തിലെ ആദ്യ ഇ-പാസ്പോർട്ട് ആയിഷ സ്വന്തമാക്കി

 ബയോമെട്രിക് നടപടിക്രമങ്ങൾ പാലിച്ചാൽ എയർപോർട്ടിലും മറ്റിടങ്ങളിലെയും പരിശോധനകൾ വളരെ വേഗം പൂർത്തിയാക്കാം. നടപടിക്രമങ്ങൾ പാലിക്കാത്തതു കൊണ്ട്  യാത്ര മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായേക്കാം.

 വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമമായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനും വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Kuwait Makes Biometric Fingerprinting Mandatory for All Outbound Travelers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com