കടൽ മലിനമാക്കിയാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി കുവൈത്ത്

ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് മനഃപൂർവം കടൽ മലിനമാക്കുന്ന ആൾക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
Kuwait rules
Kuwait Reiterates Up to Six-Month Jail Term and KD 200,000 Fine for Marine Polluters@VisitTheKuwait
Updated on
1 min read

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സമുദ്ര ആവാസവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ പി എ). കടൽ ജലം മലിനമാക്കാൻ മനഃപൂർവം ശ്രമിക്കുന്നവർക്കെതിരെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് കർശന നടപടി സ്വീകരിക്കും

പരിസ്ഥിതി സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബന്ധരാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Kuwait rules
കുവൈത്ത്: സന്ദർശക വിസകളിൽ എത്തുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരമാകും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുക. ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് മനഃപൂർവം കടൽ മലിനമാക്കുന്ന ആൾക്ക് ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. എണ്ണയും അതിന്റെ ഉപോൽപ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ തുടങ്ങിയവയാണ് ദോഷകരമായ വസ്തുക്കൾ ആയി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

Kuwait rules
ഗർഭസ്ഥ ശിശു മരിച്ച സംഭവം; 47 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുവൈത്തിലെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവ മലിനമാക്കിയാൽ ആർട്ടിക്കിൾ 68 പ്രകാരമാകും തുടർ നടപടികൾ സ്വീകരിക്കുക. കടൽ മലിനമാക്കുന്ന തരത്തിലുള്ള പ്രവർത്തികളിൽ ജനങ്ങൾ ഏർപ്പെടുത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Summary

Gulf news: Kuwait Reiterates Up to Six-Month Jail Term and KD 200,000 Fine for Marine Polluters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com