വിനോദ പരിപാടികള്‍ നടത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധം; സൗദിയില്‍ 10 ലക്ഷം റിയാല്‍ വരെ പിഴ

Licences for Amusement Parks & Entertainment Events Required in Saudi
Saudi
Edited By:
Updated on
1 min read

റിയാദ്: സൗദി അറേബ്യയില്‍ വിനോദ പരിപാടികള്‍ നടത്തുന്നതിനും അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനറല്‍ അതോറിറ്റി ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കി. രാജ്യത്തെ വിനോദ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി കൊണ്ടുവന്ന പുതിയ 'വിനോദ പ്രവര്‍ത്തന നിയമ'ത്തിന്റെ ഭാഗമായാണ് ഈ നടപടി.

ലൈസന്‍സോ, പെര്‍മിറ്റോ, അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഇനി രാജ്യത്ത് ഒരു തരത്തിലുള്ള വിനോദ പരിപാടികളും നടത്താന്‍ പാടില്ല. തത്സമയ ഷോകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്വകാര്യ ചടങ്ങുകളെയും പ്രത്യേക ഷോകളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Licences for Amusement Parks & Entertainment Events Required in Saudi
ഒരു മിനിറ്റില്‍ ബസ് എത്തും; പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവം, ദുബൈയില്‍ ബസ് സര്‍വീസുകളും സ്മാര്‍ട്ടാകും

കാണികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുകയോ നിയമങ്ങള്‍ ലംഘിക്കപ്പെടുകയോ ചെയ്താല്‍ ഏത് വിനോദ പരിപാടിയും താല്‍ക്കാലികമായോ സ്ഥിരമായോ നിര്‍ത്തിവെക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. വിനോദ പരിപാടികളുടെ ടിക്കറ്റ് നിരക്കിന്റെ പരമാവധി 10 ശതമാനം വരെ അതോറിറ്റിക്ക് ഫീസായി ഈടാക്കാം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ 10 ലക്ഷം റിയാല്‍ വരെ കനത്ത പിഴ ചുമത്താം.

കൂടാതെ പരമാവധി 5 വര്‍ഷത്തേക്ക് വിനോദ പരിപാടികള്‍ നടത്തുന്നതില്‍ നിന്ന് വിലക്ക്. ലൈസന്‍സോ പെര്‍മിറ്റോ റദ്ദാക്കല്‍ അല്ലെങ്കില്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരും. നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ ശിക്ഷിക്കാതെ, പിഴവുകള്‍ തിരുത്താന്‍ അതോറിറ്റി നോട്ടീസ് നല്‍കി നിശ്ചിത സമയം അനുവദിക്കും. അതിനുശേഷവും തിരുത്തിയില്ലെങ്കില്‍ കേസ് പ്രത്യേക കമ്മിറ്റിക്ക് കൈമാറും.

Summary

Licences for Amusement Parks & Entertainment Events Required in Saudi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com