ഖത്തറിന് പുതിയ നേട്ടം; ലുസൈൽ ബസ് ഡിപ്പോയുടെ പ്രവർത്തനം ഇനി സോളാർ എനർജിയിൽ

ഡിപ്പോയിൽ 11,000 പിവി സോളാർ പാനലുകളാണ് സ്ഥാപിച്ചത്. ഇതിലൂടെ 4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും .ഡിപ്പോയുടെ ഭാഗമായി വരുന്ന എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ വൈദ്യുതി ഇതിലൂടെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Lusail Bus Depot
Lusail Bus Depot Middle East’s First Solar-Powered Facility@MOTQatar
Updated on
1 min read

ദോഹ: ഖത്തറിലെ ലുസൈൽ ബസ് ഡിപ്പോ ഇനി സോളാർ എനർജിയിൽ പ്രവർത്തിക്കും. ഖത്തർ ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ മിഡിൽ ഈസ്റ്റിൽ സോളാർ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ ബസ് ഡിപ്പോ എന്ന നേട്ടവും ലുസൈൽ സ്വന്തമാക്കി.

Lusail Bus Depot
ഖത്തറിൽ ഡീസൽ വില ഉയരും; യു എ ഇയിൽ പെട്രോൾ വില കുറയും; പുതുക്കിയ ഇന്ധനവില അറിയാം

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേരത്തെ ലുസൈൽ ഡിപ്പോയ്ക്ക് ലഭിച്ചിരുന്നു. 400,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള ഡിപ്പോയിൽ 11,000 പിവി സോളാർ പാനലുകളാണ് സ്ഥാപിച്ചത്. ഇതിലൂടെ 4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും .ഡിപ്പോയുടെ ഭാഗമായി വരുന്ന എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ വൈദ്യുതി ഇതിലൂടെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Lusail Bus Depot
ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക

രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാനുള്ള ഖത്തർ നാഷനൽ വിഷൻ 2030 ന്റെ ഭാഗമാണ് ഈ നടപടികളെന്ന് അധികൃതർ വിശദീകരിച്ചു. പൊതു ബസുകൾ, ദോഹ മെട്രോ, ട്രാം ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഏകീകൃത ഗതാഗത യൂണിറ്റ് രൂപീകരിക്കുക എന്നതാണ് ഇനി ഖത്തറിന്റെ അടുത്ത ലക്ഷ്യം.

Summary

Gulf news: Lusail Bus Depot becomes the Middle East’s first solar-powered depot, operating with around 11,000 photovoltaic panels.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com