ഖത്തറിൽ ഡീസൽ വില ഉയരും; യു എ ഇയിൽ പെട്രോൾ വില കുറയും; പുതുക്കിയ ഇന്ധനവില അറിയാം

ഖത്തറിൽ ഡീസൽ വില ഉയരുമെങ്കിലും പെട്രോൾ വില മാറ്റമില്ലാതെ തുടരും. യു എ ഇയിൽ നാളെ മുതൽ പെട്രോൾ വില കുറയുകയും ഡീസൽ വില കൂടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
petrol pump
Qatar and UAE announce fuel prices for Augustfile
Updated on
1 min read

ദുബൈ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തറും യു എ ഇയും പ്രഖ്യാപിച്ചു. ഖത്തറിൽ ഡീസൽ വില ഉയരുമെങ്കിലും പെട്രോൾ വില മാറ്റമില്ലാതെ തുടരും. യു എ ഇയിൽ നാളെ മുതൽ പെട്രോൾ വില കുറയുകയും ഡീസൽ വില കൂടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

petrol pump
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

ഖത്തറിൽ നാളെ മുതൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ആണ് നിരക്ക്. ജൂലൈയിൽ ഡീസൽ വില 1.95 റിയാൽ ആയിരുന്നു. പെട്രോൾ വില മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പറിന് 2 റിയാലുമാണ് ഖത്തറിലെ നിരക്ക്. ഖത്തർ എനർജിയാണ് പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്.

petrol pump
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

യു എ ഇയിലെ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ ജൂലൈ മാസത്തെ അപേക്ഷിച്ച് ഒരു ഫിൽസിന്റെ നേരിയ കുറവാണ് പെട്രോളിന് രേഖപ്പെടുത്തിയത്. സൂപ്പർ 98(super 98) പെട്രോൾ ലിറ്ററിന് 2.69 ദിർഹമാണ് പുതുക്കിയ വില. ജൂലൈയിൽ ഇത് 2.70 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95(Special 95) പെട്രോൾ ലിറ്ററിന് 2.57 ദിർഹവും ഇ-പ്ലസ് 91 (E-Plus 91) പെട്രോൾ ലിറ്ററിന് 2.50 ദിർഹവുമാണ് ഇനി മുതൽ നൽകേണ്ടി വരുക. ഡീസൽ ലിറ്ററിന് 2.78 ദിർഹമാണ് പുതുക്കിയ വില. ജൂലൈയിൽ 2.63 ദിർഹമായിരുന്നു ഡീസൽ വില.

Summary

Gulf news: Qatar and UAE announce fuel prices for August.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com