ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ എത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്യുകയും,നിർമ്മാണ പുരോഗതി നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു
Sheikh Mohammed bin Rashid Al Maktoum
UAE Vice President made an unannounced visit to the Dubai Metrospecial arrangement
Updated on
1 min read

ദുബൈ: ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബൈ മെട്രോയുടെ വികസന പ്രവർത്തനങ്ങളും നിർമ്മാണ പുരോഗതിയും നേരിട്ട് വിലയിരുത്താനാണ് അദ്ദേഹമെത്തിയത്. മെട്രോയിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്

Sheikh Mohammed bin Rashid Al Maktoum
നിക്ഷേപം ഇരട്ടിയാക്കാമെന്ന പേരിൽ തട്ടിപ്പ്; പ്രതികളെ പിടികൂടി ദുബൈ പൊലീസ്

മെട്രോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ എത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ച ചെയ്യുകയും,നിർമ്മാണ പുരോഗതി നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം മെട്രോയിൽ യാത്ര ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പക്ഷെ, ഏത് സ്റ്റേഷനിലാണ് അദ്ദേഹം യാത്ര ആരംഭിച്ചത് എന്ന് വ്യക്തമല്ല.

Sheikh Mohammed bin Rashid Al Maktoum
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

അടുത്തിടെ ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ നിർമ്മാണം ആരംഭിച്ചിരുന്നു.14 സ്റ്റേഷനുകൾ ആകും ബ്ലൂ ലൈനിൽ ഉണ്ടാകുക. ദുബൈ മെട്രോയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് 2029 സെപ്റ്റംബർ ഒൻപതിന് ബ്ലൂ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Summary

UAE Vice President made an unannounced visit to the Dubai Metro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com