ഇറാന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം
ദോഹ: അൽ ഉദൈദിലെ അമേരിക്കൻ വ്യോമത്താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഖത്തർ പരാജയപ്പെടുത്തിയിരുന്നു. സൈനീക ശക്തി ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം നിമിഷ നേരം കൊണ്ട് ഖത്തർ തകർത്തത്. അന്ന് രാത്രി എന്താണ് ഖത്തറിൽ സംഭിച്ചത്? എങ്ങനെ ആണ് ഈ ആക്രമണം പരാജയപ്പെടുത്തിയത് എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപെട്ടു ഖത്തർ പ്രതിരോധ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ വിഡിയോ പങ്കു വെച്ചിട്ടുണ്ട്.
മേഖലയിലെ സംഘർഷം ആരംഭിച്ച അന്ന് മുതൽ ഖത്തർ അധികൃതർ സ്വീകരിച്ച ഇടപെടലുകൾ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഇറാന്റെ മിസൈൽ ആക്രമണം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ സൈനീക സംവിധാനങ്ങൾ എങ്ങനെ ആണ് പ്രവർത്തിച്ചത് എന്നും വിഡിയോയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ സൈനികർ അപായ സൈറൺ മുഴുക്കുകയും ഇറാൻ അയച്ച ഓരോ മിസൈലുകളും ആകാശത്ത് വെച്ച് തന്നെ തകർക്കുന്നതും വിഡിയോയിൽ കാണാം.
മിസൈലുകൾ തകർത്ത ശേഷം ജനങ്ങൾക്ക് അപകടം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്താൻ അന്ന് രാത്രി തന്നെ വിവിധ സ്ഥലങ്ങളിൽ ഖത്തറിന്റെ സുരക്ഷാ സേനകൾ പരിശോധന നടത്തുകയും, മിസൈലുകൾ നിർവീര്യമാകുന്നതും വിഡിയോയിലുണ്ട്. 14.14 മിനിറ്റുള്ള വിഡിയോയിൽ എന്തൊക്കെയാണ് അന്ന് സ്വീകരിച്ച സൈനിക നടപടികൾ എന്നും വിശദമാക്കുന്നുണ്ട്.
ജൂൺ 23ന് ഖത്തർ പ്രാദേശിക സമയം രാത്രി 7.29ന് ആണ് അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. 20 മിനിറ്റ് കൊണ്ട് ഖത്തർ ആക്രമണങ്ങളെ പൂർണമായും പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് പ്രദേശത്ത് വ്യപക പരിശോധന നടത്തി മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തുകയും, ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാശ നഷ്ടം സംഭവിച്ചവർക്ക് നഷ്ട പരിഹാരം നൽകാനും അടുത്തിടെ സർക്കാർ തീരുമാനം എടുത്തിരുന്നു.
Gulf news: Qatar’s Defence Ministry released a video showcasing its swift response to the June 23 Iranian missile strike on the Al Udeid US airbase.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

