ഇന്ത്യക്കാരൻ ഉൾപ്പെടുന്ന മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി കുവൈത്ത്

കുവൈത്തിൽ എത്തുന്ന തൊഴിലാളികളെ ഇയാളുടെ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം അനധികൃതമായി റെസിഡൻസി പെർമിറ്റുകൾ അടക്കം ശരിയാക്കി നൽകും. ഇതിനായി ഒരാളിൽ നിന്ന് 300 മു​ത​ൽ 1,200 ദി​നാ​ർ വ​രെയാണ് ഇയാൾ വാങ്ങുന്നത്.
Suspects arrested for human trafficking
Kuwait arrests gang for human trafficking and visa fraud. @Moi_kuw/x
Updated on
1 min read

കുവൈത്ത് : മ​നു​ഷ്യ​ക്ക​ട​ത്തും നിയമവിരുദ്ധ വിസാ പ്രവർത്തനങ്ങളും നടത്തി വന്ന സംഘത്തെ പിടികൂടിയതായി കുവൈത്ത് അധികൃതർ. ഒരു സ്വദേശിയുൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ര​ജി​സ്റ്റ​ർ ചെയ്യുക, നിയമ വിരുദ്ധമായി വിസ കൈമാറുക,റെ​സി​ഡ​ൻ​സി നി​യ​മങ്ങൾ ലംഘിക്കുക തുടങ്ങിയവയാണ് പ്രതികൾ ചെയ്ത കുറ്റം. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ന​ട​ത്തി​യ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.

Suspects arrested for human trafficking
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

തൊഴിലാളികളെ നിയമിക്കാൻ അ​ധി​കാ​ര​മു​ള്ള​യാ​ളാ​ണ് പി​ടി​യി​ലാ​യ സംഘത്തിലെ സ്വദേശി യായ വ്യക്തി. ഇയാളുടെ പേരിൽ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ മറയാക്കി ആയിരുന്നു തട്ടിപ്പ് നടത്തിയത്. കുവൈത്തിൽ എത്തുന്ന പ്രവാസി തൊഴിലാളികളെ ഇയാളുടെ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം അനധികൃതമായി റെസിഡൻസി പെർമിറ്റുകളും മറ്റ് രേഖകളും ശരിയാക്കി നൽകും.

ഇതിനായി ഒരാളിൽ നിന്ന് 300 മു​ത​ൽ 1,200 ദി​നാ​ർ വ​രെയാണ് വാങ്ങുന്നത്. ഇങ്ങനെ പെർമിറ്റ് ലഭിക്കുന്നവർ മറ്റു കമ്പനികളിൽ അനധികൃതമായി ജോലി ചെയ്യാനും ഇയാൾ സൗകര്യമൊരുക്കി നൽകും. 56 പേരെ നിയമവിരുദ്ധമായി രേഖകൾ നിർമ്മിച്ച് ഇയാൾ വിവിധ കമ്പനികൾക്ക് കൈമാറി എന്നാണ് വിവരം.

Suspects arrested for human trafficking
400 പരീക്ഷണ പറക്കലുകള്‍ വിജയം; യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍

ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് ഇയാൾക്ക് ഇടനിലക്കാരായി പ്രവർത്തിച്ചു വന്നിരുന്നു. നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പി​ടി​യി​ലാ​യ ഇ​ട​നി​ല​ക്കാ​രെ ഉ​ൾ​പ്പെ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അറിയിച്ചു.

Summary

Kuwait arrests gang for human trafficking and visa fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com