കുവൈത്ത് വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഹാ​ൻ​ഡ് ല​ഗേ​ജി​ൽ വി​ല​ കൂ​ടി​യ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിന്റെ ബിൽ കൈവശമുണ്ടാകണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ബിൽ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
kuwait air port
Kuwait enforces airport rules mandating full disclosure of valuables to curb smugglingkuwait air port/x
Updated on
1 min read

കു​വൈ​ത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് പോകുന്നതിന് ക​സ്റ്റം​സ് ഡി​ക്ല​റേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ​ണവുമായി യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു.

kuwait air port
വിനോദ സഞ്ചാരിയുടെ സ്വർണമാല ഡാമിൽ പോയി; മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി നൽകി ദുബൈ പൊലീസ്

ഇനി മുതൽ 3,000 ദി​നാ​റോ അ​തി​ല​ധി​ക​മോ പ​ണം കൊ​ണ്ടു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​സ്റ്റം​സ് ഡി​ക്ല​റേ​ഷ​ൻ നിർബന്ധമാണ്. സ്വ​ർ​ണം, വി​ല​യേ​റി​യ വാ​ച്ചു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ സാധനങ്ങൾ കൈവശമുണ്ടെങ്കിൽ അത് യാത്രക്കാർ ക​സ്റ്റം​സി​നെ അ​റി​യിക്കണം. ഹാ​ൻ​ഡ് ല​ഗേ​ജി​ൽ വി​ല​ കൂ​ടി​യ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിന്റെ ബിൽ കൈവശമുണ്ടാകണം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ബിൽ നൽകണമെന്നും അധികൃതർ വ്യക്തമാക്കി.

kuwait air port
പ്രവാസികൾക്ക് ആശ്വാസമാകും; ഇന്ത്യ-കുവൈത്ത് പ്രതിവാര വിമാന സീറ്റ് ക്വാട്ട വർധിപ്പിച്ചു

ക​സ്റ്റം​സി​നെ അ​റി​യി​ക്കാ​തെ സാധനങ്ങൾ കൊണ്ട് പോയാൽ അത് നി​യ​മ​ലം​ഘ​ന​മാ​യി കണക്കാക്കുകയും, അവ കണ്ടു കെട്ടി തുടർ നടപടികൾ സ്വീകരിക്കും.വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ആണ് പുതിയ നിയന്ത്രണങ്ങൾ.

രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും,മടങ്ങി പോകുമ്പോഴും ക​സ്റ്റം​സ് ഫോ​റം പൂ​രി​പ്പി​ച്ച് നൽകണമെന്നും അധികൃതർ അറിയിച്ചു.

Summary

Kuwait enforces airport rules mandating full disclosure of cash, gold, and valuables to curb smuggling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com