പ്രവാസികൾക്ക് ആശ്വാസമാകും; ഇന്ത്യ-കുവൈത്ത് പ്രതിവാര വിമാന സീറ്റ് ക്വാട്ട വർധിപ്പിച്ചു

പുതുക്കിയ കരാർ പ്രകാരം സീറ്റ് ക്വാട്ട 50% വർധിപ്പിച്ചത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും വൻ കുറവ് വന്നേക്കും. കൂടുതൽ സർവീസുകൾ നടത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.
flight
India has increased flight seats with Kuwait to 18,000 per weekfile
Updated on
1 min read

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സീറ്റ് ക്വാട്ട കരാർ പുതുക്കിയതു പ്രവാസികൾക്ക് വലിയ നേട്ടമാകും. പുതുക്കിയ കരാർ പ്രകാരം സീറ്റ് ക്വാട്ട 50% വർധിപ്പിച്ചത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും വൻ കുറവ് വന്നേക്കും. കൂടുതൽ സർവീസുകൾ നടത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.

flight
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം നൽകിയില്ല; കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

ഇന്ത്യയുടെ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈത്തിന്റെ ഡി ജി സി എ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍ മുബാറക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്. നേരത്തെ പ്രതിവാര സീറ്റുകളുടെ എണ്ണം 12,000 ആയിരുന്നു. ഇനി മുതൽ അത് 18,000 സീറ്റുകളാകും.

കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് കൂടുതൽ യാത്രക്കാരുമായി യാത്ര ചെയ്യാൻ സാധിക്കും. ഇത് വിമാനകമ്പനികൾക്ക് നേട്ടമാകും എന്നാണ് വിലയിരുത്തൽ.

flight
ദുബൈ - കോഴിക്കോട് എയർ ഇന്ത്യാ സർവീസ് റദ്ദാക്കി; 4 മണിക്കൂർ വിമാനത്തിനുള്ളിൽ വലഞ്ഞ് യാത്രക്കാർ

എയർ ഇന്ത്യ, ആകാശ, ഇൻഡിഗോ, ജസീറ എയർവെയ്‌സ്, കുവൈത്ത് എയർവെയ്‌സ് തുടങ്ങിയ കമ്പനികൾ ഒരു ദിവസം 40 സർവീസുകളാണ് ഇരു രാജ്യങ്ങൾക്കിടയില്‍ നടത്തി വരുന്നത്.

ഗൾഫ് രാജ്യങ്ങിലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്താണ് സീറ്റുകൾ വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സീറ്റ് ക്വാട്ട ഇതിന് മുന്‍പ് വര്‍ധിപ്പിച്ചത് 18 വർഷം മുൻപായിരുന്നു.

Summary

India has increased flight seats with Kuwait to 18,000 per week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com