കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്വകാര്യ കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ സഊദ് യൂസുഫിന്റെ പ്രേത്യക നിർദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഈ കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാൻ കഴിയില്ല. തൊഴിൽ വിസ അടക്കമുള്ള നടപടിക്രമങ്ങൾക്കും അതോറിറ്റിയുടെ ഈ വിലക്ക് ബാധകമായതിനാൽ ഇത് കമ്പനികളുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ദ്ധർ പറയുന്നു.
അതേസമയം നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കാനും അവർക്ക് സ്ഥാപനം മാറുന്നതിനും തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. ശമ്പളം ഉടൻ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
‘ആഷൽ’ പോർട്ടലിലൂടെയാണ് ശമ്പളം നൽകിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അതോറിറ്റി അറിയിച്ചു. ശമ്പളം കുടിശ്ശിക അടക്കം നൽകിയാൽ കമ്പനികൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ നടപടി സ്വമേധയാ പിൻവലിക്കും. തൊഴിൽ നിയമങ്ങൾ കമ്പനികൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates