ജി​ദ്ദ തു​റ​മു​ഖത്ത് വൻ മ​യ​ക്കു​മ​രു​ന്ന് വേട്ട; 3 ലക്ഷം ല​ഹ​രി ഗു​ളി​ക​കൾ പിടിച്ചെടുത്തു

കാർ വിശദമായി പരിശാധിക്കുന്നതിന് ഇടയിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. കാറിന്റെ അകത്തും, ടയറുകൾക്കുള്ളിലുമായാണ് ലഹരി ഗുളികകൾ ഒളിപ്പിച്ചു വെച്ചിരുന്നത്.
Saudi police
Saudi Arabia has seized over 300,000 Captagon pills hidden in a vehicle at Jeddah Port@AlEkhbariyaEN
Updated on
1 min read

ജിദ്ദ: വി​ദേ​ശ​ത്തു ​നി​ന്ന് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 3 ലക്ഷം ല​ഹ​രി ഗു​ളി​ക​കൾ പിടിച്ചെടുത്തു. ജിദ്ദ തുറമുഖത്ത് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ലഹരി മരുന്നുകൾ കാറിൽ ഒളിപ്പിച്ച കടത്താൻ ആയിരുന്നു ശ്രമം. സംഭവുമായി ബന്ധപ്പെട്ട് എ​ട്ടം​ഗ സം​ഘത്തെയും പിടികൂടിയിട്ടുണ്ട്.

Saudi police
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

കാറിൽ ലഹരിമരുന്ന് കടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്നാണ് കസ്റ്റംസ് അധികൃതരും,മറ്റ് ഉദ്യോഗസ്ഥരും തുറമുഖത്ത് പരിശോധന ആരംഭിച്ചത്. തുടർന്ന് ഒരു പഴയ കാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. കാർ വിശദമായി പരിശാധിക്കുന്നതിന് ഇടയിലാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. കാറിന്റെ അകത്തും ടയറുകൾക്കുള്ളിലുമായാണ് ലഹരി ഗുളികകൾ ഒളിപ്പിച്ചു വെച്ചിരുന്നത്.

Saudi police
സൗദി പണ്ഡിതന്റെ കൊലപാതകം: സംഭവം നടന്ന് 42ാം ദിവസം വധശിക്ഷ നടപ്പിലാക്കി

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കാറുമായി ബന്ധപ്പെട്ട 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും രാജ്യത്ത് ലഹരിമരുന്നുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി വ​ക്താ​വ് ഹ​മൂ​ദ് അ​ല്‍ഹ​ര്‍ബി പ​റ​ഞ്ഞു.

Summary

Saudi Arabia has seized over 300,000 Captagon pills hidden in a vehicle at Jeddah Port

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com