അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് സ്വര്‍ണ്ണക്കട്ടി, ഭാഗ്യം അടിച്ചത് നാല് ഇന്ത്യക്കാര്‍ക്ക്

ബഹ്റൈനില്‍ ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന മറ്റൊരു ഇന്ത്യക്കാരനും ഭാഗ്യം തുണച്ചു.
Malayali wins gold bar in Abu Dhabi Big Ticket; four Indians strike it lucky
Big Ticket Draw x
Edited By:
Updated on: 
1 min read

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം. ഒക്ടോബര്‍ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയില്‍ വിജയിച്ച നാല് പേരില്‍ ഒരാളാണ് മലയാളിയായ ജിജോയ് വിശ്വന്‍. 2007 മുതല്‍ ഷാര്‍ജയില്‍ താമസിക്കുന്ന ജിജോയ്ക്ക് 200 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് ലഭിച്ചത്. നിലവിലെ വിപണി നിരക്ക് അനുസരിച്ച് ഇതിന് ഏകദേശം 96,500 ദിര്‍ഹം (25 ലക്ഷം രൂപ) വിലവരും. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ നാല് ഇന്ത്യക്കാരാണ് സമ്മാനം നേടിയത്.

അഞ്ച് മുതല്‍ പത്ത് പേര്‍ വരെയുള്ള ഒരു സംഘത്തിനൊപ്പമാണ് ജിജോയ് ബിഗ് ടിക്കറ്റ് എടുക്കാറ്. ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചപ്പോള്‍ ജിജോയ് ഡ്രോയുടെ ഫലത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വെബ്‌സൈറ്റില്‍ നോക്കിയാണ് അദ്ദേഹം ഫലം ശരിയാണെന്ന് ഉറപ്പുവരുത്തിയത്. സമ്മാനത്തുക തുല്യമായി വീതിക്കാനും തനിക്ക് ലഭിക്കുന്ന പങ്ക്, നാട്ടിലുള്ള കുടുംബത്തിനായി ചെലവഴിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ബഹ്റൈനില്‍ ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന മറ്റൊരു ഇന്ത്യക്കാരനും ഭാഗ്യം തുണച്ചു. 45 വയസ്സുകാരനായ അരുണ കൃഷ്ണപ്പ കിടിയൂരാണ് വിജയി. കഴിഞ്ഞ 23 വര്‍ഷമായി പ്രവാസിയാണ് ഇന്ത്യക്കാരനായ അരുണ. നാല് മാസമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് അരുണ ബിഗ് ടിക്കറ്റ് എടുക്കാറ്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്നതില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് അരുണ പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഈ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

മൂന്നാമത്തെ വിജയി ബംഗലൂരുവില്‍ നിന്നുള്ള സിവില്‍ എന്‍ജിനീയര്‍ സദാത്തുള്ള ഷരീഫ് ആണ്. ദുബൈയിലാണ് ഒരു വര്‍ഷമായി താമസിക്കുന്നത്. മുംബൈയില്‍ നിന്നുള്ള മനിഷ ഹര്‍ഷല്‍ കസാത് ആണ് മറ്റൊരു വിജയി. ഷാര്‍ജയിലാണ് ഒരു ദശകമായി അവര്‍ ജീവിക്കുന്നത്. മൂന്നു വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ടെന്ന് മനിഷ പറഞ്ഞു.

Summary

Malayali wins gold bar in Abu Dhabi Big Ticket; four Indians strike it lucky

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com