

റിയാദ്: പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം എടലമ്പാട്ട് സ്വദേശി സുല്‍ഫിക്കര്‍ (42) ആണ് ബെയ്ഷിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. ജിസാനിലെ ബെയ്ഷില്‍ പ്രവര്‍ത്തിക്കുന്ന അരാംകോ പ്രോജക്ടില്‍ ഇറാദത്ത് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുല്‍ഫിക്കര്‍.
രാവിലെ ജോലിക്ക് ശേഷം സുല്‍ഫിക്കര്‍ താമസസ്ഥലത്ത് വിശ്രമിക്കാനെത്തിയിരുന്നു. പിന്നീട് കമ്പനി ജീവനക്കാരാണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നിയമനടപടികള്‍ക്ക് സ്വീകരിച്ച് മൃതദേഹം ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കറുത്തപറമ്പ് കോയിസ്സന്‍ ആണ് പിതാവ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍വിങ് കണ്‍വീനര്‍ സമീര്‍ അമ്പലപ്പാറയുടെ നേതൃത്വത്തില്‍ ബെയ്ഷ് കെഎംസിസിസി ഏരിയ പ്രവര്‍ത്തകര്‍ ആണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates