'അടിച്ചു മോനേ....'; ബിഗ് ടിക്കറ്റിന്റെ 'ബിഗ് വിന്നി'ല്‍ മലയാളികളെ തേടിയെത്തി ഭാഗ്യം

ഖത്തറില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായി ഖത്തറില്‍ ജോലി ചെയ്യുന്ന അഭിലാഷ് ഉത്തമനാണ് ഭാഗ്യം കനിഞ്ഞ മലയാളി.
big ticket big win
big ticket big win
Edited By:
Updated on
1 min read

അബുദാബി: യുഎഇ ബിഗ് ടിക്കറ്റിന്റെ ബിഗ് വിന്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി ഭാഗ്യമെത്തി. സമ്മാന വിജയികളായ നാല് പേരില്‍ മലയാളിയടക്കം രണ്ട് പേര്‍ ഇന്ത്യക്കാരാണ്. പഞ്ചാബ് സ്വദേശിയാണ് രണ്ടാമത്തെ ഇന്ത്യന്‍ ഭാഗ്യവാന്‍. യുഎഇ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു രണ്ട് പേര്‍. ഇവര്‍ നേടിയ മൊത്തം സമ്മാനത്തുക 590,000 ദിര്‍ഹമാണ്(ഒന്നേകാല്‍ കോടിയിലധികം ഇന്ത്യന്‍ രൂപ).

ഖത്തറില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായി ഖത്തറില്‍ ജോലി ചെയ്യുന്ന അഭിലാഷ് ഉത്തമനാണ് ഭാഗ്യം കനിഞ്ഞ മലയാളി. 1,40,000 ദിര്‍ഹമാണ് (37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അഭിലാഷ് ഉള്‍പ്പെട്ട സംഘത്തിന് സമ്മാനമായി ലഭിച്ചത്. പത്ത് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നയാളാണ് അഭിലാഷ്. സഹപ്രവര്‍ത്തകരായ 22 പേര്‍ക്കൊപ്പം ചേര്‍ന്നാണ് അഭിലാഷ് ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.സമ്മാനത്തുക തന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് അഭിലാഷ് പറഞ്ഞു.

പഞ്ചാബില്‍ നിന്നുള്ള ലോവി പ്രീത് സിങ്ങിനാണ് നറുക്കെടുപ്പില്‍ 1,50000 ദിര്‍ഹം (39 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. നിലവില്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ലോവി പ്രീത് കഴിഞ്ഞ മാസമാണ് ബിഗ് ടിക്കറ്റില്‍ ആദ്യമായി അക്കൗണ്ട് തുടങ്ങിയത്. മേയ് ആദ്യവാരം ഓണ്‍ലൈന്‍ വഴി പത്ത് സുഹൃത്തുക്കളുടെ ഗ്രൂപ്പായി എടുത്ത ആദ്യ ടിക്കറ്റിന് തന്നെ സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇദ്ദേഹം. മറ്റ് രണ്ട് വിജയികളില്‍ ഒരാള്‍ അബുദാബിയില്‍ താമസിക്കുന്ന 79 കാരനായ ലെബനന്‍ സ്വദേശി മാജെദ് ആല്‍ബര്‍ട്ട് ഗുല്‍മിയയും (1,50,000 ദിര്‍ഹം), ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥനായ യുഎഇ പൗരന്‍ ജാസിം മുഹമ്മദ് ഒബൈദ് അല്‍യാസിയുമാണ് (1,50,000 ദിര്‍ഹം).

Summary

Malayalis in Big Ticket's 'Big Win'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com