മസ്കത്തിൽ യാത്രാ ചെലവ് ചുരുക്കാൻ ഈ മാർഗം പരീക്ഷിക്കാം

എന്നാൽ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​​ത​ന്നെ ഷെയർ ടാക്സികൾ മസ്കത്തിൽ സജീവമായിരുന്നു. കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള പ്ര​വാ​സി​ക​ൾ ഓ​ഫി​സു​ക​ളി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ദിവസേന യാ​ത്ര ചെ​യ്യാ​ൻ ഇ​ത്ത​രം ഷെ​യ​ർ ടാ​ക്സി​ക​ളെ ആ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
muscat road
Muscat Municipality urges travellers to carpool for a greener, cost-effective commute.muscat municipality/x
Updated on
1 min read

​മസ്‌​ക​ത്ത്: ഗ​താ​ഗ​ത​ക്കു​രു​ക്കും പാ​രി​സ്ഥി​തി​കാ​ഘാ​ത​വും കു​റ​യ്ക്കുക എന്നതാണ് ഗൾഫ് രാജ്യങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൊതു ഗതാഗത സംവിധാനം ശക്തമാക്കാനും, ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകിയുമാണ് രാജ്യങ്ങൾ ഈ വെല്ലുവിളിയെ മറി കടക്കാനുള്ള ശ്രമം നടത്തുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാനായി അടുത്തിടെ ദുബൈയിൽ ടോൾ ഉയർത്തിയതും പാർക്കിംഗ് ഫീ കൂട്ടിയതുമൊക്കെ കൂടുതൽ ആളുകൾ പൊതു ഗതാഗതയിലേക്ക് ആശ്രയിക്കാൻ കാരണമായി. ഇതേ മാതൃക മറ്റു ഗൾഫ് രാജ്യങ്ങളും പിന്തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

muscat road
റോഡിൽ അഭ്യാസ പ്രകടനങ്ങൾ വേണ്ട; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

അതെ സമയം പൊതു ഗതാഗതം താരതമ്യേന കുറവുള്ള ഒമാനിൽ മറ്റൊരു മാർഗം പ്രോത്സാഹിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. 'കാർ പൂളിങ് ' ആണിത്.

ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ ഒ​രേ വാ​ഹ​ന​ത്തി​ൽ ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യു​ന്ന രീ​തി​യാ​ണ് കാ​ർ​പൂ​ളി​ങ്. ഇതിലൂടെ ഇ​ന്ധ​ന​ച്ചെ​ല​വ്, യാ​ത്രാ​സ​മ​യം, ഗ​താ​ഗ​ത​ക്കു​രു​ക്ക്, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം എ​ന്നി​വ കു​റ​ക്കാനാകും. അത് കൊണ്ട് തന്നെ ഇങ്ങനെ യാത്ര ചെയ്യാൻ ജനങ്ങൾ തയ്യാറാകണം എന്നൊരു അഭ്യർത്ഥന മുന്നോട്ട് വെച്ചിരിക്കുകയാണ് മസ്കത്ത് മുനിസിപ്പാലിറ്റി.

muscat road
19 കോടി ദിർഹം ചെലവിട്ട് ദുബൈ നഗരം പച്ചപ്പ് അണിഞ്ഞു

എന്നാൽ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​​ത​ന്നെ ഷെയർ ടാക്സികൾ മസ്കത്തിൽ സജീവമായിരുന്നു. കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള പ്ര​വാ​സി​ക​ൾ ഓ​ഫി​സു​ക​ളി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ദിവസേന യാ​ത്ര ചെ​യ്യാ​ൻ ഇ​ത്ത​രം ഷെ​യ​ർ ടാ​ക്സി​ക​ളെ ആ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. പിന്നീട് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വാഹനങ്ങൾ ബുക്ക് ചെയ്യുന്ന സാഹചര്യം വന്നതോടെ ഷെയർ ടാക്സികൾ കിട്ടാതെ ആയി.

ഇതോടെ വാഹനങ്ങളുടെ എണ്ണം വർധിക്കുകയും വായു മലിനീകരണം കൂടുകയും ചെയ്തു. ഷെയർ ടാക്സി എന്നത് നിയമവിരുദ്ധമായ ഒരു കാര്യമായത് കൊണ്ട് അത് പ്രോത്സാഹിപ്പിക്കാൻ സർക്കാരിന് കഴിയില്ല. അത് കൊണ്ടാണ് കാ​ർ​പൂ​ളി​ങ് എന്ന പുതിയ ആശയം സർക്കാർ അവതരിപ്പിച്ചത്. ഈ ആശയം നടപ്പിലാകുന്നുള്ള പദ്ധതികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Summary

Gulf News: Muscat Municipality urges travellers to carpool for a greener, cost-effective commute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com