അബുദാബി: സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമോ ? കഴിയുമെന്നാണ് യു കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെമിസ് എന്ന കമ്പനി അവകാശപ്പെടുന്നത്. അബുദാബി ഗ്ലോബൽ മാർക്കറ്റ് ആഡിറ്റോറിയത്തിൽ കമ്പനി ഒരു എ ഐ ഇൻവെസ്‌റ്റിഗേറ്ററേ അവതരിപ്പിക്കുകയും ചെയ്തു.
ഒരു കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ മനുഷ്യന്മാർക്ക് ദിവസങ്ങൾ വേണ്ടി വരും. എന്നാൽ എ ഐ ഉപയോഗിച്ച് എല്ലാ ഡാറ്റയും നിമിഷ നേരം കൊണ്ട് പരിശോധിക്കാനും ക്രമക്കേടുകൾ കണ്ടെത്താനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി പ്രത്യേക തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, സർക്കാർ ഫയലുകൾ തുടങ്ങിയവയിലെ ഡാറ്റകൾ പരിശോധിക്കാനും തുടർ നടപടികൾക്കുമായി ആണ് എ ഐ പ്ലാറ്റ് ഫോം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ മികച്ച പങ്ക് വഹിക്കാൻ കഴിയുമെന്ന് തെമിസ് കമ്പനി അവകാശപ്പെട്ടു.
വരും വർഷങ്ങളിൽ കൊടുത്താൽ കമ്പനികൾ ഈ എ ഐ ഇൻവെസ്‌റ്റിഗേറ്റരുടെ സേവനം ഉപയോഗപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
