മസ്കത്ത്: രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് മാർഗനിർദ്ദേശങ്ങളുമായി ഒമാൻ കസ്റ്റംസ് വകുപ്പ്. സമുദ്ര,കര, വ്യോമയാന അതിർത്തികൾ വഴി വരുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ആണ് അധികൃതർ പുറത്തിറക്കിയത്. പണമോ, മൂല്യമുള്ള മറ്റു വസ്തുക്കളോ ഒമാൻ അതിർത്തി കടക്കണമെങ്കിൽ രാജ്യത്തെ കസ്റ്റംസ് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
6000 ഒമാനി റിയാലിനു തുല്യമായ കറൻസികളോ മറ്റു വസ്തുക്കളോ കൈവശമുണ്ടെങ്കിൽ നിർബന്ധമായും കസ്റ്റംസിനെ അറിയിക്കണം. രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നവരും ഒമാനിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർക്കും ഈ നിയമം ബാധകമാണ്.
6000 റിയാലിന് തുല്യമായ ചെക്കുകൾ, സെക്യൂരിറ്റികൾ, ഓഹരികൾ,പെയ്മെന്റ് ഓർഡറുകൾ, സ്വർണ്ണം, അമൂല്യമായ ലോഹങ്ങൾ, കല്ലുകൾ തുടങ്ങിയവ നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്.
തപാൽ,ഷിപ്പിംഗ് സേവനങ്ങളിലൂടെ പണം അയക്കുന്നവർക്കും സാമ്പത്തിക രേഖകൾ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർക്കും നിയമം ബാധകമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധി കടന്നുള്ള പണം ആണെങ്കിൽ അതേ സംബന്ധിച്ചുള്ള രേഖകൾ കസ്റ്റംസിന് നൽകണം.
നിർദ്ദേശം പാലിക്കാത്തവർക്ക് കനത്തപിഴ ചുമത്തുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നൽകി. കള്ളപ്പണം വെളുപ്പിക്കൽ ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ പ്രവർത്തികൾ തടയാനാണ് ഈ നടപടിയെന്ന് അധികൃതർ വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates