സലാല: ഒമാനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ പിടികൂടിയതായി ഒമാൻ പൊലീസ്. സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. ബാഗിനുള്ളിൽ പ്രത്യേക കവറുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പരിശോധനക്കായി സ്കാനറിലൂടെ ബാഗ് കടത്തി വിട്ടപ്പോഴാണ് സംശയാസ്പദമായ വസ്തുക്കൾ ഉണ്ടെന്ന് കസ്റ്റംസ് വിഭാഗം കണ്ടെത്തിയത്. തുടർന്ന് ബാഗ് തുറന്നു പരിശോധിച്ചു. വിവിധ കവറുകളിലായി ആറര കിലോഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത് എന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളർ എന്നീ വിഭാഗങ്ങളുടെ നേത്രത്വത്തിൽ ആണ് പരിശോധന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്.
അടുത്തിടെ വിവിധ കേസുകളിലായി 14600 കിലോഗ്രാം കഞ്ചാവും നിരവധി ലഹരി ഗുളികകളും കസ്റ്റംസ് അധികൃതർ കണ്ടെത്തിയിരുന്നു. രാജ്യത്തേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും തുടർന്നും ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates