മസ്കത്ത്: ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദും ഇന്ത്യന്‍ അംബാസഡര്‍ ജി.വി ശ്രീനിവാസും കൂടിക്കാഴ്ച നടത്തി.
അൽ മുർതഫാ ക്യാമ്പിലുള്ള മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള പൊതുതാൽപര്യ വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു.
അതേസമയം, ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും എന്നാണ് വിലയിരുത്തൽ. കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഒമാൻ ഉപപ്രധാനമന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയങ്ങളും ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടികാഴ്ചയിൽ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates