വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഒമാൻ

ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന എല്ലാ താരിഫ് വർധനവുകളും അതോറിറ്റിയെ അറിയിക്കണം. ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അധികൃതർ വ്യക്തമാക്കി.
car
Oman's FSA confirms no approval has been granted to increase vehicle insurance premiums.@BonhamsCars
Updated on
1 min read

മസ്കത്ത്: ഒമാനിൽ വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതർ. സമൂഹ മാധ്യമങ്ങളിൽ ചില ഇൻഷുറൻസ് കമ്പനികൾ വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ സർക്കാർ ഉടൻ വർധിപ്പിക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നടപടികളും ഇത് വരെ സ്വീകരിച്ചിട്ടില്ലെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി (എഫ് എസ് എ) അറിയിച്ചു.

car
ഒമാൻ വർക്ക് പെർമിറ്റ് : പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി നീട്ടി

വാഹന ഇൻഷുറൻസിന്റെ ഏറ്റവും കുറഞ്ഞ പ്രീമിയം തുകയിൽ വർധനവ് വരുത്തിയതായി ചില ഇൻഷുറൻസ് കമ്പനികളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു. ഇത് പോലുള്ള വ്യാജ പ്രചാരണങ്ങൾ അതോറിറ്റി നിരീക്ഷിച്ചു വരികയാണ്.
ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന എല്ലാ താരിഫ് വർധനവുകളും അതോറിറ്റിയെ അറിയിക്കണം. ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അധികൃതർ വ്യക്തമാക്കി.

car
ഒമാനിൽ 15,380 കുപ്പി മദ്യം പിടിച്ചെടുത്തു; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

ഇൻഷുറൻസ് മേഖലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ജനങ്ങൾ ഫിനാൻഷ്യൽ സർവിസസ് അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരണമെന്ന് അതോറിറ്റി അറിയിച്ചു. വാഹന ഇൻഷുറൻസ് പ്രീമിയം ആഗസ്റ്റ് ഒന്ന് മുതൽ മൂന്നിരട്ടിയായി വർധിപ്പിക്കും എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം.

Summary

Gulf news: Oman's FSA confirms no approval has been granted to increase vehicle insurance premiums.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com