ഒമാനിൽ 15,380 കുപ്പി മദ്യം പിടിച്ചെടുത്തു; രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കംപ്ലൈന്റ്‌സ് ആന്റ് റിസ്‌ക് അസ്സസ്‌മെന്റ് വിഭാഗവും,റോയൽ ഒമാൻ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ഒമാൻ പൊലീസ് അറിയിച്ചു.
handcuffs locked on hands
Oman Police seized over 15,380 alcohol bottles during a raid on a house in Suharfile
Updated on
1 min read

മസ്കത്ത്: വൻ തോതിൽ മദ്യം സംഭരിച്ചു വിൽപ്പന നടത്തി വന്ന രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാറിലുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വിൽപ്പനക്കായി എത്തിച്ച 15,380 കുപ്പി മദ്യമാണ് ഇവിടെ നിന്നും റോയൽ ഒമാൻ പൊലീസ് കണ്ടെത്തിയത്.

handcuffs locked on hands
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കംപ്ലൈന്റ്‌സ് ആന്റ് റിസ്‌ക് അസ്സസ്‌മെന്റ് വിഭാഗവും,റോയൽ ഒമാൻ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ഒമാൻ പൊലീസ് അറിയിച്ചു. ഇവരുടെ താമസ സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് കുപ്പികൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.

handcuffs locked on hands
ഡെലിവറി ഡ്രൈവർമാർക്കും ഇനി പ്രൊഫഷണൽ ലൈ​സ​ൻ​സ് നിർബന്ധം

അടുത്തിടെ മറ്റൊരു കേസിൽ സ്വകാര്യ കാറില്‍ അനധികൃതമായി വന്‍ തോതില്‍ മദ്യം കടത്തിയതിന് ഇന്ത്യക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇബ്രിയിലെ ഫഹൂദ് പ്രദേശത്ത് വച്ചാണ് ഇയാളെ  ഓയില്‍ ആൻഡ് ഗ്യാസ് ഫെസിലിറ്റിസ് സെക്യൂരിറ്റി പൊലീസ് കമാന്‍ഡ് പിടികൂടിയത്. വിൽപനക്കായി എത്തിച്ച മദ്യമാണെന്ന് ഇയാൾ സമ്മതിച്ചതിനെത്തുടർന്ന് ഇയാൾക്കെതിരെ റോയൽ ഒമാൻ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചിരുന്നു.

Summary

Gulf news: Oman Police seized over 15,380 alcohol bottles during raid on a house in Suhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com