ദോഹ: വെള്ളിയാഴ്ച ജുമുഅ സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദേശവുമായി ഖത്തർ. ജുമുഅയുടെ ഒന്നാമത്തെ ബാങ്കു മുതൽ ഒന്നര മണിക്കൂർ സ്ഥാപനങ്ങൾ അടച്ചിടണം. ആശുപത്രികളും ഹോട്ടലുകളുമടക്കം 12 അവശ്യ സർവിസുകൾക്ക് പുതിയ തീരുമാനം ബാധകമല്ല. വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അടുത്ത വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
വാണിജ്യ, വ്യവസായ, പൊതു സ്ഥാപനങ്ങൾക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. വിവിധ തരത്തിലുള്ള ആശുപത്രികൾ, ഹോട്ടലുകൾ, ഗ്യാസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, വെള്ളം-വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ, ബേക്കറികൾ, എയർലൈൻ കമ്പനി ഓഫിസുകൾ, ഷിഫ്റ്റ് സംവിധാനത്തിൽ പൂർണസമയം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയെ പുതിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എല്ലാ അതോറിറ്റികളും ഉത്തരവ് നടപ്പാക്കുന്നതിനുള്ള ക്രമീകരങ്ങൾ ചെയ്യണമെന്നും ഉത്തരവ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates