ആയുധക്കടത്ത് സംഘത്തെ തന്ത്രപൂർവ്വം പിടികൂടി ഖത്തർ സുരക്ഷാ സേന

ഇവരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നീരീക്ഷിച്ചു വരുകയും ചെയ്തു. ഏറ്റവും ഒടുവിൽ ആയുധങ്ങൾ രാജ്യത്ത് എത്തിയ സമയം തന്നെ സുരക്ഷാ സേന ഇവരുടെ സങ്കേതം വളയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
Qatar police
Qatar CID Arrests Five, Including Two Citizens, Over Firearms Smuggling and Trafficking @MOI_QatarEn
Updated on
1 min read

ദോഹ: രാജ്യത്തേക്ക് വൻ തോതിൽ ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഖത്തർ. സംഭവവുമായി ബന്ധപ്പെട്ട് ര​ണ്ട് പൗ​ര​ന്മാ​ർ ഉ​ൾ​പ്പെ​ടെ അഞ്ച് പേരെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരുടെ വി​വ​ര​ങ്ങ​ൾ ശേഖരിച്ചു വരികയാണെന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Qatar police
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

ആയുധങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത് എത്തിച്ച ശേഷം വിൽപ്പന നടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ച അന്ന് മുതൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ആയുധക്കടത്ത് സംഘത്തെ അധികൃതർ കണ്ടെത്തി.

ഇവരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നീരീക്ഷിച്ചു വരുകയും ചെയ്തു. ഏറ്റവും ഒടുവിൽ ആയുധങ്ങൾ രാജ്യത്ത് എത്തിയ സമയം തന്നെ സുരക്ഷാ സേന ഇവരുടെ സങ്കേതം വളയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Qatar police
'നാല് മാസമായി പട്ടിണിയിലാണ്, എഴുന്നേറ്റ് നിൽക്കാൻ ആകുന്നില്ല'; എല്ലും തോലുമായ ആ മനുഷ്യന് സഹായവുമായി യുഎഇ ഭരണാധികാരി (വിഡിയോ )

പ്ര​തി​ക​ളെ തു​ട​ർ​ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം​ സൂക്ഷിക്കുന്നതോ വില്പന നടത്തുന്നതോ ഗുരുതരമായ കുറ്റ കൃത്യമാണ്. പ്രതികൾക്കെതിരെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Summary

Gulf news: Qatar CID Arrests Five, Including Two Citizens, Over Firearms Smuggling and Trafficking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com