പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചെടുക്കാൻ അവസരമൊരുക്കി ഖത്തർ

നിശ്ചിത സമയപരിധിക്കുള്ളിൽ അല്ലെങ്കിൽ പിടിച്ചെടുത്ത ദിവസം മുതൽ മൂന്നു മാസത്തിനുള്ളിൽ വാഹനം തിരിച്ചു ലഭിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Qatar municipality
Qatar Launches Online Service to Retrieve Impounded VehiclesSpecial arrangement
Updated on
1 min read

ദോഹ: പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ ലഭിക്കുന്നതിന് അവസരമൊരുക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ‘ഔൺ’ (Aoun) ആപ്ലിക്കേഷനിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അല്ലെങ്കിൽ പിടിച്ചെടുത്ത ദിവസം മുതൽ മൂന്നു മാസത്തിനുള്ളിൽ വാഹനം തിരിച്ചു ലഭിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Qatar municipality
യു എ ഇയെ ടിക്ക് ടോക്കിലൂടെ അപമാനിച്ചു; പ്രതിയെ കഠിന തടവിന് വിധിച്ച് കുവൈത്ത് കോടതി

ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ‘റീട്രെവിൽ ഓഫ് അബാൻഡൻഡ് വെഹിക്കിൾസ് ’ എന്ന സേവനം തെരഞ്ഞെടുക്കണം. ആവശ്യമായ വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ നടപടിക്രമം പൂർത്തിയാക്കാം. അതിന് ശേഷം വാഹനങ്ങൾ പിടിച്ചിട്ടിരുന്ന ഇംപൗണ്ട് ലോക്കിലേക്ക് പോകേണ്ട സമയത്തെക്കുറിച്ചുള്ള അറിയിപ്പ് വാഹന ഉടമയ്ക്ക് ലഭിക്കും. അധികൃതർ അനുവദിച്ച സമയത്ത് പോയി വാഹനം തിരിച്ചെടുക്കാം.

Qatar municipality
നാടുകടത്തുന്നതിനുള്ള നിയമങ്ങളിൽ മാറ്റം; കുവൈത്തിലെ പ്രവാസികൾ ഇക്കാര്യം അറിഞ്ഞിരിക്കണം

ഇതോടെ വാഹന ഉടമകൾക്ക് സേവനകേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാനും അപേക്ഷാ നടപടികൾ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാനും സാധിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.

Summary

Gulf news: Qatar Launches Online Service to Retrieve Impounded Vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com