പിറകെ നടക്കേണ്ട, കട പൂട്ടിക്കും; മുന്നറിയിപ്പുമായി ഖത്തർ അധികൃതർ

ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്ത് എത്തിയത്.
Qatar tourist visa
Qatar warns strict action against vendors harassing pedestrians@laramaximo_
Updated on
1 min read

ദോഹ: കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തിൽ പെരുമാറുന്ന കച്ചവടക്കാര്‍ക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ. രാജ്യത്ത് നില നിൽക്കുന്ന നിയമങ്ങൾ അനുസരിച്ച് മാത്രമേ കച്ചവടം നടത്താൻ പാടുള്ളൂ. അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിയാൽ വ്യാപാര സ്ഥാപനം 15 ദിവസത്തെക്ക് അടച്ചിടേണ്ടി വരുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Qatar tourist visa
എയ്ഡ്സ് വ്യാപനം: ഫിലിപ്പിനോ വീട്ടുജോലിക്കാർക്ക് ബഹ്‌റൈനില്‍ വിലക്ക് വരുന്നു?

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ കാല്‍നടയാത്രക്കാരെ സമീപിക്കുകയും സാധങ്ങൾ വിൽക്കാൻ ശ്രമം നടത്തുകയും ചെയ്യും. ആളുകളെ തടഞ്ഞു നിർത്തി ബ്രോഷറുകള്‍ വിതരണം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്ത് എത്തിയത്.

Qatar tourist visa
ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു

കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 18 പ്രകാരം നിയമ ലംഘനമാണെന്ന്. വ്യാപാര സ്ഥാപനങ്ങൾ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും. 15 ദിവസം വരെ അടച്ചിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സർക്കാർ ബോധവത്ക്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

Summary

Gulf news: Qatar warns strict action against vendors harassing pedestrians.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com