പ്രവാസികൾക്കായി നോർക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

പ്രവാസികള്‍ക്കായി എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഒരു ബാച്ചിൽ പരമാവധി 30 പേർക്കാണ് പ്രവേശനം.
Entrepreneurship Training
Registration Open for NORKA Free Entrepreneurship Training NORKA/x
Updated on
1 min read

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി എല്ലാ മാസവും സംഘടിപ്പിച്ചു വരുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2026 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് ബാച്ചുകളിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

Entrepreneurship Training
പുതുവർഷം കളറാക്കാൻ യുഎഇ; 40 കേന്ദ്രങ്ങളിൽ വെടിക്കെട്ട്, നിർത്താതെ ഓടും ദുബൈ മെട്രോ

എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജനുവരി 10 നകം ബന്ധപ്പെടേണ്ടതാണ്.

Entrepreneurship Training
 ഗെയിമിങ് ലോകം കീഴടക്കാൻ സൗദി: ഇലക്ട്രോണിക് ആർട്‌സിനെ വാങ്ങാൻ ഒരുങ്ങുന്നു

സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവരെയും, നിലവില്‍ സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് പ്രവേശനം ലഭിക്കുക. പ്രവാസികള്‍ക്കായി എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഒരു ബാച്ചിൽ പരമാവധി 30 പേർക്കാണ് പ്രവേശനം.

Entrepreneurship Training
മാലിന്യം തള്ളുന്നത് കണ്ടെത്താനായി നിർമ്മിത ബുദ്ധിയും ഉപഗ്രഹ ചിത്രങ്ങളും; പുതിയ സംവിധാനവുമായി യുഎഇ

സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍, ആശയ രൂപീകരണം, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി.

Entrepreneurship Training
ഡോക്ടര്‍മാര്‍ക്ക് യു കെ വെയില്‍സില്‍ മികച്ച അവസരവുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്, പി എൽ എ ബി ആവശ്യമില്ല

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി. എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സേവനവും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Summary

Gulf news: Registration Open for NORKA’s Free Three-Day Residential Entrepreneurship Training Programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com