രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് മലയാളികള്‍ നാട്ടിലെടുക്കുന്ന ഇന്‍ഷുറന്‍സിനെയും ബാധിക്കും: അതുല്‍ കതുരിയ

Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കൊച്ചി: രൂപയുടെ മൂല്യത്തകര്‍ച്ച യുഎഇ പ്രവാസികള്‍ നാട്ടിലെടുക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ യഥാര്‍ത്ഥ മൂല്യം കുത്തനെ ഇടിയാന്‍ കാരണമാകുമെന്ന് പോളിസി ബസാര്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ഹെഡ്ഡും ഇന്‍ഷുറന്‍സ് വിദഗ്ധനുമായ അതുല്‍ കതുരിയ. മറ്റ് കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം നിരന്തരം ഇടിയുന്നതാണ് ഗള്‍ഫ് പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് തിരിച്ചടിയാകുന്നത്. ഒന്‍പത് ലക്ഷത്തിലധികം മലയാളികളാണ് നിലവില്‍ യുഎഇയില്‍ ജോലി ചെയ്യുന്നത്.

Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria
ബഹ്‌റൈനില്‍ അപായ സൈറണുകള്‍; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്, ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം

നാട്ടിലെടുക്കുന്ന ഒരു കോടി രൂപയുടെ ടേം പ്ലാനിന് ഇന്നത്തെ നിരക്കില്‍ കേവലം 3,90,000 ദിര്‍ഹം മാത്രമാണ് മൂല്യം ലഭിക്കുന്നത്. 2000-ല്‍ 45 രൂപയുണ്ടായിരുന്ന യുഎസ് ഡോളര്‍ നിരക്ക് 2026-ല്‍ 92 രൂപയായി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ 1997 മുതല്‍ യു.എ.ഇ ദിര്‍ഹം ഡോളറുമായി 3.67 എന്ന നിരക്കില്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നതിനാല്‍ ദിര്‍ഹത്തിന് സമാനമായ മൂല്യത്തകര്‍ച്ച നേരിടേണ്ടി വന്നിട്ടില്ല.

യുഎഇ-യില്‍ വാടക, കാര്‍ ലോണ്‍, വിദ്യാഭ്യാസ ചിലവുകള്‍ തുടങ്ങിയവയെല്ലാം ദിര്‍ഹത്തില്‍ നല്‍കേണ്ടി വരുമ്പോള്‍, ഭാവിയില്‍ രൂപയിലുള്ള ഇന്‍ഷുറന്‍സ് പേഔട്ട് അപര്യാപ്തമാകും. യുഎഇയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്രവാസികള്‍ക്ക് ദിര്‍ഹത്തില്‍ തന്നെയുള്ള പോളിസികള്‍ എടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എ.ഇ അധിഷ്ഠിത പ്ലാനുകള്‍ക്ക് പ്രീമിയത്തില്‍ 30% വര്‍ധനവുണ്ടെങ്കിലും പോളിസി കാലാവധി അവസാനിക്കുമ്പോള്‍ രൂപയിലുള്ള പ്ലാനുകളേക്കാള്‍ 57% കൂടുതല്‍ യഥാര്‍ത്ഥ കവറേജ് ലഭിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം പോളിസികള്‍ക്കുള്ള പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളുടെ നൂലാമാലകളില്ലാതെ യുഎഇയിലെ സാലറി അക്കൗണ്ടില്‍ നിന്ന് നേരിട്ട് അടക്കാനാകുമെന്ന നേട്ടവുമുണ്ട്.

Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 560 രൂപ കുറഞ്ഞു
Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria
ഇന്ത്യന്‍ റെയില്‍വേയില്‍ ഹരിത വിപ്ലവം: ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും; പ്രത്യേകതകള്‍ അറിയാം
Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria
യുഎഇയിലെ പ്രവാസികള്‍ക്ക് നേട്ടം; അബുദാബിയിലെ വാടകയില്‍ പുതിയ മാറ്റം
Summary

Rupee depreciation will also affect insurance taken out by Gulf Malayalis in the country: Atul Kathuria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com