റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രൈനിലെ കീവ് പട്ടണത്തിലെ കെട്ടിടങ്ങൾ തകർന്നു (Russia ). കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ ആക്രമണത്തിൽ 14 പേർ മരിച്ചതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും യുക്രൈൻ സർക്കാർ അറിയിച്ചു. ജി-7 രാജ്യങ്ങളുടെ യോഗത്തിൽ യുക്രൈൻ പ്രസിഡന്റ് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി പങ്കെടുക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡ്രോൺ ഉപയോഗിച്ച് മിസൈൽ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റി ആണ് സ്ഫോടനം നടത്തിയത്. ഈ സമയത്ത് കുട്ടികളും സ്ത്രീകളും അടക്കം ഫ്ലാറ്റിനുള്ളിൽ ഉറങ്ങുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി ഓടി.
യുക്രൈനിലെ 27 ഇടങ്ങളിൽ റഷ്യൻ ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ, ആശുപത്രികൾ തുടങ്ങിയ ആക്രമണത്തിൽ തകർന്നു.
കീവിൽ നടന്ന ആക്രമണത്തിൽ 14 പേരുടെ മരണം ഇത് വരെ സ്ഥിരീകരിച്ചു. 44 പേർ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒഡേസ പ്രദേശത്തു നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണത്തിൽ 62 വയസ് പ്രായമുള്ള അമേരിക്കൻ പൗരനും മരിച്ചതായി റിപ്പോർട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തുടരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates