ഇഖാമ ഇല്ലെങ്കിലും രാജ്യം വിടാം; അവസരവുമായി സൗദി തൊഴിൽ വകുപ്പ്

ഇതുവരെ ഇഖാമ ലഭിക്കാത്തവരും ഇഖാമ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യൻ എംബസി വഴിയും എക്സിറ്റ് നടപടികൾ പൂർത്തിയാക്കാം.
Saudi Iqama
Saudi allows expats without Iqama to apply for exit online @Spa_Eng
Updated on
1 min read

റിയാദ്: സൗദിയിലെ തൊഴിൽ രേഖയായ ഇഖാമ ലഭിക്കാത്തവർക്കും, ഇഖാമ കാലാവധി അവസാനിച്ചവർക്കും രാജ്യം വിടാൻ അവസരം. തൊഴിൽവകുപ്പിന്റെ പോർട്ടൽ വഴി നേരിട്ട് എക്സിറ്റ് അപേക്ഷ നൽകാം. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രവാസികൾക്കായി പുതിയ സൗകര്യം ഒരുക്കിയത്.

Saudi Iqama
ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി പുതുക്കി സൗദി; നവംബർ 30 വരെ നീട്ടി 

ഇതുവരെ ഇഖാമ ലഭിക്കാത്തവരും ഇഖാമ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ സാധിക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ത്യൻ എംബസി വഴിയും എക്സിറ്റ് നടപടികൾ പൂർത്തിയാക്കാം.

അതിന് പുറമെയാണ് സൗദി തൊഴിൽ വകുപ്പ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെയാണ് ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

Saudi Iqama
ക്ലാസ്സിൽ നിന്ന് മുങ്ങരുത്, വിസ റദ്ദാക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യു എസ് എംബസി

ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിനുള്ള അപേക്ഷ സമർപ്പിച്ചാൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നത് പതിവാണ്. ചില സന്ദർഭങ്ങളിൽ നാല് മാസം വരെ കാലതാമസം ഉണ്ടാകാറുണ്ട്.

പ്രവാസികൾക്ക് നേരിട്ട് ലേബർ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് കൊണ്ട് നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കഴിയും. ഫൈനൽ എക്സിറ്റ് ആവശ്യമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Summary

Gulf news: Expats without or expired Iqama can now apply for exit from Saudi Arabia through online portal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com