വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം; പുതിയ നിര്‍ദേശങ്ങളുമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Saudi Arabia bans charging power banks onboard flights
Power bankfile
Edited By:
Updated on
1 min read

റിയാദ്: വിമാനയാത്രക്കാര്‍ കൈവശം കരുതുന്ന പവര്‍ ബാങ്കുകള്‍ക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് പരിഷ്‌കാരം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും കൈമാറി.

ലിഥിയം ബാറ്ററി ഉപകരണങ്ങള്‍ വിമാനത്തിനുള്ളില്‍ സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ഭീഷണി ഒഴിവാക്കുകയാണ് ലക്ഷ്യം. നിയമങ്ങള്‍ ലംഘിക്കുന്ന വിമാനക്കമ്പനികളില്‍നിന്നും യാത്രക്കാരില്‍നിന്നും പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഈ പുതിയ നിയമങ്ങള്‍ വിമാന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

പ്രധാന നിബന്ധനകള്‍

  • ഒരു യാത്രക്കാരന് പരമാവധി രണ്ട് പവര്‍ ബാങ്കുകള്‍ മാത്രമേ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുമതിയുള്ളൂ.

  • ചാര്‍ജിങ്ങിന് വിലക്ക്: യാത്രാവേളയില്‍ വിമാനത്തിനുള്ളില്‍ വെച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ചു

  • വിമാന യാത്രയിലുടനീളം മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാനും പാടില്ല.

  • സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ലഗേജുകളില്‍ (വലിയ പെട്ടികളില്‍) സൂക്ഷിക്കാന്‍ പാടില്ല.

  • പവര്‍ ബാങ്കുകള്‍ വിമാന കാബിനിനുള്ളില്‍ ഹാന്‍ഡ് ലഗേജായി മാത്രമേ കൈവശം വെക്കാന്‍ അനുവാദമുള്ളൂ.

Summary

Saudi Arabia bans charging power banks onboard flights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com