നിയമത്തിൽ മാറ്റവുമായി സൗദി അറേബ്യ, ഇനി മുതൽ സർക്കാർ പദ്ധതികളുടെ ടെൻഡറിൽ പങ്കെടുക്കാൻ വിദേശ കമ്പനികൾക്ക് അനുമതി

സൗദി ഗവൺമെ​ന്റ് പ്രോജക്ടുകളിൽ ടെൻഡറിൽ പങ്കെടുക്കാൻ സൗദിയിൽ പ്രാദേശികമായി ആസ്ഥാനങ്ങളില്ലാത്തിരുന്ന കമ്പനികളെ അനുവദിച്ചു കൊണ്ടാണ് നിയമ മാറ്റം
Saudi Arabia government tender reform allowing foreign companies without regional headquarters to bid on public projects
Saudi Arabia updates government contracting rules to allow foreign companies to participate in public tenders under defined exemption conditions.Photo by Jati Sampurno, Pexels
Updated on
2 min read

റിയാദ്: വിദേശ കമ്പനികൾക്ക് വലിയ അവസരമൊരുക്കി സൗദിയിൽ നിയമ മാറ്റം വരുന്നു. രാജ്യത്ത് പ്രാദേശിക തലത്തിൽ ആസ്ഥാനം ഇല്ലാത്ത അന്താരാഷ്ട്ര കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സൗദി അറേബ്യയിലെ സർക്കാർ കരാറുകൾ ലഭിക്കുന്നതിന് ഉണ്ടായിരുന്ന തടസ്സം നീങ്ങുന്നു. നിലനിന്നിരുന്ന നിയമത്തിൽ ഭേദഗതി വരുന്നതോടെയാണ് നിയന്ത്രണത്തിൽ അയവുണ്ടാകുന്നത്.

തന്ത്രപ്രധാനമായ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം ചെലവിലെ കാര്യക്ഷമത നിലനിർത്തുന്നതിനാണ് ഈ തീരുമാനം.

ഡിജിറ്റൽ ഇത്തിമാദ് പ്ലാറ്റ്‌ഫോം വഴി നിയന്ത്രണങ്ങൾ ഒഴിവാക്കൽ അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ പ്രൊക്യുർമെന്റ് ​​അതോറിറ്റിയെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്.

Saudi Arabia government tender reform allowing foreign companies without regional headquarters to bid on public projects
വെള്ളിക്കട്ടികൾ വാങ്ങാൻ ആഗ്രഹമുണ്ടോ? 100 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ബാറുകൾ എമിറേറ്റ്സ് എൻബിഡിയിൽ നിന്നും വാങ്ങാം

പ്രത്യേക സാങ്കേതിക വൈദഗ്ധ്യമോ സാമ്പത്തിക മത്സരക്ഷമതയോ ആവശ്യപ്പെടുന്ന പ്രായോഗിക പ്രോജക്ടുകളുടെ കാര്യത്തിൽ നിബന്ധനകളോടെ, 2024-ന്റെ തുടക്കത്തിൽ അവതരിപ്പിച്ച "റീജിയണൽ ഹെഡ്ക്വാർട്ടേഴ്‌സ് റീലോക്കേഷൻ" റൂൾ പാലിക്കുന്നത് ഇത് സന്തുലിതമാക്കുന്നു.

നേരത്തെയുള്ള സർക്കാർ തീരുമാനമനുസരിച്ച്, സൗദി അറേബ്യക്ക് പുറത്ത് പ്രാദേശിക ആസ്ഥാനമുള്ള ഏതെങ്കിലും വിദേശ കമ്പനിയുമായുള്ള കരാർ 2024 ആദ്യം മുതൽ താൽക്കാലികമായി നിർത്തിവച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഫണ്ടുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും ഈ നിർദ്ദേശം ബാധകമായിരുന്നു.

വിദേശ കമ്പനികൾക്ക് പ്രദേശിക ആസ്ഥാനം (Regional HQ) ഇല്ലാത്ത സാഹചര്യത്തിൽ കരാർ നടത്തുന്നതിനുള്ള നിയമങ്ങൾ അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതികൾക്കോ, ഒന്നിലേറെ പദ്ധതികളുടെ കൂട്ടത്തിനോ , അല്ലെങ്കിൽ നിർദ്ദിഷ്ട കാലയളവിനോ ഒഴിവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സമിതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. എന്നാൽ, ഇത്തരത്തിലുള്ള അപേക്ഷ ടെൻഡർ നടപടിക്രമമോ നേരിട്ടുള്ള കരാർ നടപടിക്രമമോ ആരംഭിക്കുന്നതിന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

Saudi Arabia government tender reform allowing foreign companies without regional headquarters to bid on public projects
19,000-ത്തിലധികം പേരെ പിടികൂടി,14,893 പേരെ നാടുകടത്തി; അനധികൃത താമസക്കാർക്കെതിരെ ശക്തമായ നടപടിയുമായി സൗദി

അതോറിട്ടി പുറപ്പെടുവിച്ച രണ്ട് സർക്കുലറുകൾ സമർപ്പണ നടപടിക്രമവും ഈ നിയന്ത്രണങ്ങളുടെ കീഴിലുള്ള കരാർ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയും വിശദമായി വ്യക്തമാക്കുന്നു.

ഇത്തിമാദ് പ്ലാറ്റ്‌ഫോന്റെ റോൾ

ബജറ്റ്, കരാർ, പ്രൊക്യൂർ മാനേജ്‌മെന്റ് എന്നിവയ്‌ക്കായുള്ള ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ ഗേറ്റ്‌വേ ആയ ഇത്തിമാദ് പ്ലാറ്റ്‌ഫോം വഴി നൽകുന്ന ടെൻഡറുകൾക്ക് ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി കിട്ടും.

പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിന് മുമ്പ് ആരംഭിച്ചിട്ടുള്ളതോ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടാതെ പ്രസിദ്ധീകരിച്ചിട്ടുള്ളതോ ആയ ടെൻഡറുകൾ മുൻപ് നിലവിലുണ്ടായിരുന്ന സമർപ്പണ നടപടിക്രമങ്ങൾ പ്രകാരമാണ് തുടരും.

സർക്കാർ പ്രവർത്തനങ്ങളിൽ സുതാര്യത, കാര്യക്ഷമത, ഡിജിറ്റൽ പരിവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തിമാദ് പിന്തുണ നൽകുന്നു.

Saudi Arabia government tender reform allowing foreign companies without regional headquarters to bid on public projects
പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്

പൊതു ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദേശ കമ്പനികളെയോ ബന്ധപ്പെട്ട കക്ഷികളെയോ നിയമങ്ങൾ തടയുന്നില്ല, എന്നാൽ ബിഡ്ഡുകളുടെ സ്വീകാര്യത രണ്ട് സാഹചര്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു:

സാങ്കേതികമായി അനുസൃതമായ ഒരു ബിഡ് മാത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

മൂല്യനിർണ്ണയത്തിന് ശേഷമുള്ള ഏറ്റവും മികച്ച ഓഫറായിരിക്കണം ബിഡ്, മാത്രമല്ല തൊട്ടടുത്ത എതിരാളിയേക്കാൾ കുറഞ്ഞത് 25% നിരക്കു കുറവായിരിക്കണം.

10ലക്ഷമോ അതിൽ താഴെയോ മൂല്യമുള്ള പ്രോജക്റ്റുകൾ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

Summary

Gulf News: Saudi Arabia has amended its procurement regulations to allow foreign companies without a regional headquarters to participate in government tenders through an official exemption process. The new rules apply to specific projects and aim to enhance competition and efficiency in public contracting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com