വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

മതിയായ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം,​ കെട്ടിടത്തിനുള്ളിൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ, അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
Saudi Arabia Workshop
Saudi Arabia Introduces New Rules for Workshop Licensing Special arrangement
Updated on
1 min read

റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശുചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വർക് ഷോപ്പു​ട​മ​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ‘ബ​ല​ദി’ പ്ലാ​റ്റ്‌​ഫോമിലൂടെ മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ്, കൊ​മേ​ഴ്‌​ഷ്യ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്തിറക്കി.

Saudi Arabia Workshop
തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍

വർക് ഷോപ്പുകളെ നാലായി തരംതിരിച്ചാകും ലൈസൻസ് അനുവദിക്കുക. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ബോ​ഡി വ​ർ​ക്ക്, ട​യ​ർ-​ഓ​യി​ൽ സ​ർ​വി​സു​ക​ൾ എ​ന്നി​ങ്ങ​നെയാണ് തരം തിരിക്കുക. വർക് ഷോപ്പുകളുടെ മു​ൻ​ഭാ​ഗം ‘അ​ർ​ബ​ൻ കോ​ഡ്’ നിയമങ്ങൾ പാലിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ.

മതിയായ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം,​ കെട്ടിടത്തിനുള്ളിൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ, അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

Saudi Arabia Workshop
ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി

അം​ഗീ​കൃ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലോ, വാ​ണി​ജ്യ തെ​രു​വു​ക​ളി​ലോ മാ​ത്ര​മേ ഇനി മുതൽ വർക് ഷോപ്പുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളു. പൊ​തു​സ്ഥ​ല​ങ്ങ​ളോ ന​ട​പ്പാ​ത​ക​ളോ കൈ​യേറി ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല. വർക് ഷോപ്പുകളിലെ മാ​ലി​ന്യ​ങ്ങ​ളും ഓ​യി​ലും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Summary

Gulf news: Saudi Arabia Tightens Regulations for Workshops, Mandates Baladi Platform Licensing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com