ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി

ഈ വർഷം ഒക്ടോബറിൽ ഒന്നു മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ള തൊഴിൽ ഉടമകൾ ബാങ്ക് വഴി പണം നൽകണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് 2026 ജനുവരി ഒന്നിന് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയത്.
Saudi Arabia
Saudi Arabia Mandates Bank Payment for Domestic Workers Salaries @MARVINKINGC4
Updated on
1 min read

റിയാദ്: ഗാർഹിക തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്ന് നിയമം അടുത്ത വർഷം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ. തൊഴിലാളിയുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഈ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നടപടി.

ഈ നടപടിയിലൂടെ സാമ്പത്തികവുമായ ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Saudi Arabia
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ജൂലൈ ഒന്നിന് ആണ് ആരംഭിച്ചത്. ആദ്യമായി സൗദിയിലെത്തിയ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. നാലിൽ കൂടുതൽ തൊഴിലാളികൾ ഉള്ള തൊഴിലുടമകളെ ഉൾപ്പെടുത്തി 2025 ജനുവരിയിൽ രണ്ടാം ഘട്ടം ആരംഭിച്ചു. അതെ വർഷം ജൂലൈയിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകളെ ഉൾപ്പെടുത്തി മൂന്നാം ഘട്ടം നടപ്പിലാക്കി.

ഈ വർഷം ഒക്ടോബറിൽ ഒന്നു മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ള തൊഴിൽ ഉടമകൾ ബാങ്ക് വഴി പണം നൽകണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് 2026 ജനുവരി ഒന്നിന് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയത്.

Saudi Arabia
തീര്‍ഥാടനത്തിനെത്തി തിരിച്ചുപോയില്ല; ഭിക്ഷാടകരായ 56,000 പേരെ നാടുകടത്തി സൗദി; നാണംകെട്ട് പാകിസ്ഥാന്‍

ഗാർഹിക തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതിലൂടെ തൊഴിലാളികൾക്ക് സുരക്ഷിതമായി പണം കൈപ്പറ്റാൻ സാധിക്കും.

തൊഴിൽ കരാർ അവസാനിക്കുമ്പോഴോ അല്ലെങ്കിൽ തൊഴിലാളി തിരിച്ചു പോകുമ്പോഴുമുള്ള സാമ്പത്തിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഈ ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.

Summary

Gulf news: Saudi Arabia to Mandate Bank Transfer of Domestic Workers’ Salaries from Next Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com