മരണമടഞ്ഞവരുടെ പേരിലുള്ള വാഹനം റോഡിലിറക്കിയാൽ 900 റിയാൽവരെ പിഴയും വാഹനം കണ്ടുകെട്ടലും, പുതിയ നിയമം നടപ്പിലാക്കാൻ സൗദി

അപകടങ്ങളോ ട്രാഫിക് നിയമലംഘനങ്ങളോ നടന്നാൽ വാഹന ഉടമയെ കൃത്യമായി ണ്ടെത്താൻ ഈ നിയമം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Saudi Arabia traffic law fine for driving deceased person vehicle 900 riyals
Saudi Arabia tightens traffic rules with penalties for using vehicles registered to deceased individualsFile
Updated on
1 min read

റിയാദ്: മരണമടഞ്ഞ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നിയമപരമായ അനുമതിയില്ലാതെ നിരത്തിലിറക്കിയാൽ കടുത്ത നടപടിക്ക് സൗദി അറേബ്യ.

കർശന ശിക്ഷാ നടപടികൾ ഉൾപ്പെടുത്തി ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ (68)-ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിർദ്ദേശങ്ങൾ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.

Saudi Arabia traffic law fine for driving deceased person vehicle 900 riyals
തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ചു, സൗദിയിൽ 14 റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി എച്ച് ആർ എസ് ഡി

പുതിയ ഭേദഗതി പ്രകാരം, ഉടമസ്ഥാവകാശം മാറ്റുകയോ നിയമപരമായ അനുമതി നേടുകയോ ചെയ്യാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായി കണക്കാക്കും.

ഈ നിയമങ്ങൾ ലംഘിച്ച് വാഹനം റോഡിലിറക്കിയാൽ 500 സൗദി റിയാൽ മുതൽ 900 സൗദി റിയാൽ വരെ പിഴയാകും ശിക്ഷയായി ലഭിക്കുക.

ഇങ്ങനെ ഓടിക്കുന്ന വാഹനം ട്രാഫിക് വകുപ്പ് കസ്റ്റഡയിൽ എടുക്കും. നിയമപരമായ രേഖകൾ ശരിയാക്കി, നിയമലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.

Saudi Arabia traffic law fine for driving deceased person vehicle 900 riyals
ഇ-സ്കൂട്ടർ : കുട്ടികൾ ദുരുപയോഗം ചെയ്താൽ രക്ഷിതാക്കൾക്ക് ഉത്തരവാദിത്തം,രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണം; കർശന നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

അപകടങ്ങളോ ട്രാഫിക് നിയമലംഘനങ്ങളോ നടന്നാൽ വാഹന ഉടമയെ കൃത്യമായി കണ്ടെത്താൻ ഈ നിയമം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മരണമടഞ്ഞ വ്യക്തികളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നത് തടയാൻ ഈ നടപടി സഹായിക്കും.

നിലവിൽ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ വാഹനം അനുമതിയില്ലാതെ ഓടിച്ചാലാണ് ശിക്ഷ ലഭിച്ചിരുന്നത്. പുതിയ ഭേദഗതിയോടെ മരണമടഞ്ഞ വ്യക്തിയുടെ വാഹനങ്ങളും ഈ പരിധിയിൽ വരും

Summary

Gulf News: Saudi Arabia will enforce a new regulation imposing fines up to 900 riyals and possible vehicle confiscation for driving vehicles registered under deceased individuals. Check details of the latest rule.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com