വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

സൗദി അറേബ്യ
സൗദി അറേബ്യ
Edited By:
Updated on
1 min read

റിയാദ്: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഐസിടി വികസന സൂചികയില്‍ (ഐഡിഐ) സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. ഡിജിറ്റല്‍ വികസനത്തിലെ സുസ്ഥിരത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ബഹിരാകാശ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് ബഹുമതി.

ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു), ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ, സാങ്കേതിക കമ്മീഷന്‍ (സിഎസ്ടി) പുറത്തിറക്കിയതാണ് ഈ റിപ്പോര്‍ട്ട്. വിവര സാങ്കേതി മന്ത്രാലയവുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 'ശാക്തീകരിക്കപ്പെട്ട ഭാവിക്കായുള്ള ഒരു സുസ്ഥിര സമ്മാനം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.

ആശയവിനിമയം, ബഹിരാകാശം, സാങ്കേതിക മേഖലയിലെ വികസനം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 25-ലധികം പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക സുസ്ഥിരതയിലെ 14 ദേശീയ വിജയഗാഥകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യ
ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം
സൗദി അറേബ്യ
സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവരാണോ? പ്രവാസികള്‍ക്ക് മുന്നറിയിപ്പ്, പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ
Summary

Saudi Arabia ranks first globally in ICT Development Index

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com