റിയാദ്: ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാനായി പുതിയ സാങ്കേതിക വിദ്യയുമായി സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രത്യേക തരം റോബോട്ട് ഉപയോഗിച്ചാണ് വൃത്തിയാക്കുക. ഇതിലൂടെ റോഡിൻറെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു.
പുതിയ ഉപകരണത്തിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഇറങ്ങി ചെല്ലാനും വൃത്തിയാക്കാനും കഴിയും എന്ന പ്രത്യേകതയുണ്ട്. പ്രത്യേക രീതിയിലാണ് ഈ റോബോട്ട് വണ്ടി നിർമ്മിച്ചിരിക്കുന്നത്. ആവശ്യം അനുസരിച്ചു ഉയരം ക്രമീകരിക്കാനും ഇതിന് കഴിയും.
അത് കൊണ്ട് ചെറിയ ഉയരത്തിലുള്ള ഓടകളിൽ പോലും എളുപ്പത്തിൽ ഇറങ്ങാനും വൃത്തിയാക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും എന്നത് കൊണ്ട് അപകടകരമായി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.
മഴക്കാലത്ത് റോഡുകളിൽ ഗതാഗതം തടസമുണ്ടാക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രധാന ലക്ഷ്യം. റോബോട്ട് വാഹനത്തെ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ട് പോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
2030 ആകുമ്പോൾ റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്താനും, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുമുള്ള സൗദിയുടെ പദ്ധതിയുടെ ഭാഗമായി ആണ് റോബോട്ടിന്റെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates