ഹോര്‍മുസിനു ബദല്‍പാതയുമായി യുഎഇയും സൗദിയും: ദമാമിനെയും ഷാര്‍ജയെയും ബന്ധിപ്പിച്ച് പുതിയ ട്രേഡ് റൂട്ട്

സൗദി അറേബ്യന്‍ നഗരമായ ദമ്മാമിനെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന 'ട്രേഡ് ബ്രിജ്' മേഖലയിലെ വ്യാപാര ശൃംഖലയ്ക്ക് കരുത്തുപകരും
Saudi Arabia and UAE are launching a new trade route
Saudi Arabia and UAE are launching a new trade route
Updated on
1 min read

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മൂസ് കടലിടുക്കില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറകടക്കാന്‍ ബദല്‍ പാതയുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സൗദി തുറമുഖ അതോറിറ്റിയായ മവാനിയും ഷാര്‍ജ ലോജിസ്റ്റിക്‌സ് കമ്പനിയായ ഗള്‍ഫ്ടെയ്നറും എന്നിവയുടെ പങ്കാളിത്തത്തിലാണ് പുതിയ നീക്കം പുരോഗമിക്കുന്നത്.

Saudi Arabia and UAE are launching a new trade route
'ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു'; പ്രഖ്യാപനവുമായി ഇറാന്‍

സൗദി അറേബ്യന്‍ നഗരമായ ദമ്മാമിനെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന 'ട്രേഡ് ബ്രിജ്' മേഖലയിലെ വ്യാപാര ശൃംഖലയ്ക്ക് കരുത്തുപകരും. കടല്‍മാര്‍ഗവും കരമാര്‍ഗവും സംയോജിപ്പിച്ചാണ് ഈ പുതിയ ചരക്കുനീക്ക ഇടനാഴി സജ്ജമാക്കിയിരിക്കുന്നത്. ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ തുറമുഖം വഴിയുള്ള കടല്‍ മാര്‍ഗം നീങ്ങുന്ന ചരക്കുകള്‍ തുടര്‍ന്ന് ദമാമിലേക്ക് കരമാര്‍ഗം എത്തിച്ചേരുന്ന വിധത്തിലാണ് വിഭാവനം ചെയ്യുന്നത്. ഖോര്‍ഫക്കാന്‍ ഉള്‍നാടന്‍ ഇടനാഴി - ഖോര്‍ഫക്കാന്‍ കൊമേഴ്സ്യല്‍ ടെര്‍മിനല്‍, സജാ ഡ്രേ പോര്‍ട്ട് എന്നിവയാണ് ട്രേഡ് റൂട്ടിലെ പ്രധാന ഇടങ്ങള്‍.

Saudi Arabia and UAE are launching a new trade route
ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

നിലവിലുള്ള പരമ്പരാഗത പാതകളേക്കാള്‍ വേഗത്തില്‍ ചരക്ക് നീക്കം സാധ്യമാകുന്നതും സുരക്ഷിതമായതുമായ പാതയാണിതെന്നാണ് വിലയിരുത്തല്‍. ചരക്ക് നീക്കത്തിലെ കാലതാമസം കുറയ്ക്കാനും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

Summary

Saudi Arabia and the United Arab Emirates are collaborating to chart new trade routes that will increase efficiency and overcome transport disruptions amid the US-Israeli war on Iran.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com