ട്രക്കുകളിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൗദി കസ്റ്റംസ്

ഒരു ട്രക്കി​ന്റെ ബോഡിയുടെ ലോഹ പാളികൾ മുറിച്ചാണ് ഗുളികകൾ പുറത്തെടുത്തത്. രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിൽ ആണ് ഗുളികകൾ കണ്ടെത്തിയത്​.
Saudi Customs
Saudi Customs foiled an attempt to smuggle drugs in trucks. @Zatca_sa
Updated on
1 min read

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച എട്ട്​ ലക്ഷം ലഹരി ഗുളികകൾ പിടിച്ചെടുത്തായി അധികൃതർ. കഴിഞ്ഞ ദിവസം ബത്​ഹ ചെക്ക്​പോസ്​റ്റിൽ വെച്ച് കസ്റ്റംസ് അധികൃതരാണ് ലഹരി ഗുളികകൾ കണ്ടെത്തിയത്. ലഹരി കടത്തുമായി ബന്ധപ്പെട്ടവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Saudi Customs
ഇ-സ്കൂട്ടർ യാത്രക്കാർക്കും പണി വരുന്നു; നിയമലംഘനം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഒമാൻ

രണ്ട് ട്രക്കുകളിലാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. ഒരു ട്രക്കി​ന്റെ പിന്നിലെ ബോഡിയിലെ ലോഹ പാളിക്കുള്ളിലും രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്ക് ഉള്ളിലുമായിരുന്നു ലഹരി മരുന്നുകൾ ഒളിപ്പിച്ചു വെച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു വെച്ചു.

തുടർന്ന്, സുരക്ഷാ സേനകളുടെ സഹായത്തോടെ വാഹനം പരിശോധിച്ചു. ഒരു ട്രക്കി​ന്റെ ബോഡിയുടെ ലോഹ പാളികൾ മുറിച്ചാണ് ഗുളികകൾ പുറത്തെടുത്തത്. രണ്ടാമത്തെ ട്രക്കിന്റെ ടയറുകൾക്കുള്ളിലും ബോഡിയുടെ വിവിധഭാഗങ്ങളിലും ഒളിപ്പിച്ച നിലയിൽ ആണ് ഗുളികകൾ കണ്ടെത്തിയത്​. ഇതുമായി ബന്ധപ്പെട്ട വിഡിയോയും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്.

Saudi Customs
അനാവശ്യമായി സഡൻ ബ്രേക്ക് ഇടരുത്; 500 റിയാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് സൗദി

സൗദി കസ്റ്റംസ്​ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ കാരണമാണ് മയക്കുമരുന്ന്​ പിടിച്ചെടുക്കാൻ കഴിഞ്ഞത്. രാജ്യത്തേക്ക് ലഹരി കടത്താനുള്ള എല്ലാ ശ്രമവും പരാജപ്പെടുത്തുമെന്നും തുടർന്നും ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Summary

Gulf news: Saudi Customs foiled an attempt to smuggle drugs in trucks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com