ഒരു മണിക്കൂർ കൊണ്ട് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ; 24 മണിക്കൂറിനുള്ളിൽ രോഗി ആശുപത്രി വിട്ടു; വീണ്ടും സൗദി മാജിക് (വിഡിയോ)

കടുത്ത തലവേദനയെ തുടർന്നാണ് 68 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ തലച്ചോറിൽ മുഴ കണ്ടെത്തുകയായിരുന്നു. 4.5 സെന്റിമീറ്റർ നീളമുള്ള ബ്രെയിൻ ട്യൂമർ ആണ് കണ്ടെത്തിയത്.
 Brain Tumor Removal
Saudi Hospital Performs World’s First Robotic Brain Tumor Removal in Riyadh@KFSHRC
Updated on
1 min read

റിയാദ്: ആരോഗ്യരംഗത്ത് നിർണായകമായ മാറ്റത്തിന് ചുവടുവെച്ച് സൗദി അറേബ്യ. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് സൗദി ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയത്.

റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിറ്റി ആശുപത്രിയിലാണ് ഈ ശസ്ത്രക്രിയ നടന്നത്. സർജറിക്ക് ശേഷം 24 മണിക്കൂറിനകം രോഗിക്ക് ആശുപത്രി വിടാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

 Brain Tumor Removal
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

 കടുത്ത തലവേദനയെ തുടർന്നാണ് 68 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ തലച്ചോറിൽ മുഴ കണ്ടെത്തുകയായിരുന്നു. 4.5 സെന്റിമീറ്റർ നീളമുള്ള ബ്രെയിൻ ട്യൂമർ ആണ് കണ്ടെത്തിയത്.

ഇത് നീക്കം ചെയ്യാനായി റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗിയോട് ഓപ്പറേഷൻ രീതികളെ പറ്റി വിശദമായി പറഞ്ഞു മനസിലാക്കി. അതിന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

 Brain Tumor Removal
സമ്മർദം താങ്ങാനാവില്ല, ജെൻ സിയെ ഹാപ്പിയാക്കാൻ ചില ട്രിക്കുകൾ | World Mental Health Day

സാധാരണ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഓപ്പറേഷനാണ് നടത്തുന്നത്. എന്നാൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 3 -ഡി ഒപ്റ്റിക്കൽ സിസ്റ്റത്തിലൂടെ തലച്ചോറിന്റെ വ്യക്തമായ ദൃശ്യങ്ങൾ കൂടി ലഭ്യമാക്കിയതും ശസ്ത്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.

Summary

Gulf news: Saudi Hospital Performs World’s First Robotic Brain Tumor Removal in Riyadh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com