കണക്കും ഇംഗ്ലീഷും മാത്രമല്ല ഇനി പ്രഥമ ശുശ്രൂഷയും പഠിപ്പിക്കും; പാഠ്യപദ്ധതി പരിഷ്ക്കരിച്ച് സൗദി

സി പി ആർ ഉൾപ്പെടെയുള്ളവ കുട്ടികളെ പരിശീലിപ്പിക്കും. ഇതുവഴി അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനും പ്രവർത്തിക്കാനും കുട്ടികൾക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
Saudi schools
Saudi schools to add first aid training to secondary curriculum this year@CTKPrimaryCov
Updated on
1 min read

റിയാദ്: പ്രഥമ ശ്രുശ്രൂഷ പാഠ്യ പദ്ധതിയുടെ ഭാഗമാക്കി സൗദി അറേബ്യ. ഈ അധ്യയന വർഷം സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ എങ്ങനെ പ്രഥമ ശ്രുശ്രൂഷ നൽകാം എന്ന വിഷയത്തിൽ ക്ലാസുകൾ നൽകും. റെഡ് ക്രസൻ്റ് അതോറിറ്റിയുടെ പിന്തുണയോടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുക.

Saudi schools
വിദ്യാർത്ഥികളെ ഒറ്റയ്ക്ക് വിടില്ല, കാറിലും,ബസിലും സഞ്ചരിക്കാൻ അനുവദിക്കില്ല;നിയന്ത്രണം കടുപ്പിച്ച് അബുദാബി

രക്തസ്രാവം, ഒടിവുകൾ, പൊള്ളൽ, തെർമൽ ഷോക്ക്, ബോധക്ഷയം തുടങ്ങിയ പലതരം അപകടങ്ങളെക്കുറിച്ചും ആ സമയത്ത് എങ്ങനെ ഫസ്റ്റ് എയ്ഡ് നൽകണമെന്നും ക്ലാസുകളിൽ പഠിപ്പിക്കും. സി പി ആർ ഉൾപ്പെടെയുള്ളവ കുട്ടികളെ പരിശീലിപ്പിക്കും. ഇതുവഴി അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാനും പ്രവർത്തിക്കാനും കുട്ടികൾക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Saudi schools
അമിത വേഗം വേണ്ട; 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലീസ് (വിഡിയോ)

ഈ പദ്ധതിയിലൂടെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുകയും രാജ്യത്ത് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും വാർത്തെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. സൗദി റെഡ് ക്രസൻ്റ് അതോറിറ്റിയും വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ മേഖലയിലെ ആഗോളതലത്തിലുള്ള വിദഗ്ധരാണ് പാഠ്യ പദ്ധതി തയ്യറാക്കുക.

Saudi schools
വഴങ്ങി റോബ്ലോക്‌സ്; സൗദി അറേബ്യയിൽ മൂന്ന് ലക്ഷം ഗെയിമുകൾ ഒഴിവാക്കി

വിദ്യാർത്ഥികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ട പ്രാഥമിക ശുശ്രൂഷ നൽകാനും ജീവൻ രക്ഷിക്കാനുമുള്ള കഴിവ് നൽകുന്നതിലൂടെ ഒരു വലിയ മാറ്റത്തിന് സൗദി തുടക്കം കുറിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയെന്ന സൗദിയുടെ 'വിഷൻ 2030' ന്റെ ഭാഗമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്.

Summary

Gulf news: Saudi schools to add first aid training to secondary curriculum this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com