റിയാദ്: സൗദി അറേബ്യയിലെ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട 12 തരം തൊഴിലുകളിൽ 15 ശതമാനം സൗദിവൽക്കരണം ആണ് സർക്കാർ ഏർപ്പെടുത്തി. കൂടുതൽ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അടുത്തവർഷം നവംബർ മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. പേഴ്സണൽ ട്രെയിനർ, സ്പോർട്സ് സൂപ്പർവൈസർ, ഫുട്ബോൾ കോച്ച്, സ്പോർട്സ് കോച്ച് തുടങ്ങിയ തസ്തികകളിൽ ഇനി മുതൽ സൗദി പൗരന്മാരെ നിയമിക്കണം. പുതിയ നടപടിയിലൂടെ സ്വകാര്യമേഖലയിലെ കായിക സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പൗരന്മാരെ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ സർക്കാർ നൽകും. ഇതുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ്, പരിശീലനം, യോഗ്യത നിർണയം, ധനസഹായം തുടർന്നുള്ള കാര്യങ്ങൾക്ക് സർക്കാർ സഹായം നൽകും. എന്നാൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഫിറ്റ്നസ് സെന്ററിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നഷ്ടമായേക്കാം എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates