225 കോടി ലോട്ടറിയടിച്ച അനിൽകുമാർ ബി, നിങ്ങൾ എവിടെയാണ് ?

പേര് നൽകുന്ന സൂചന പ്രകാരം മലയാളിയോ അല്ലെങ്കിൽ ഇന്ത്യക്കാരനോ ആണ് ഈ ഭാഗ്യവാൻ. പക്ഷെ, ശനിയാഴ്ച നറുക്കെടുപ്പ് നടന്നു കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ആ ഭാഗ്യവാൻ രംഗത്ത് എത്തിയിട്ടില്ല.
Lottery Winner
Search On for ₹225 Crore UAE Lottery Winner Anil Kumar BUAE lottery
Updated on
1 min read

ദുബൈ: 225 കോടി രൂപ യു എ ഇ ലോട്ടറിയടിച്ച അനിൽകുമാർ ബി എവിടെ? രണ്ട് ദിവസമായി ഈ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യു എ ഇയിലെ പ്രവാസികൾ. പേര് നൽകുന്ന സൂചന പ്രകാരം മലയാളിയോ അല്ലെങ്കിൽ ഇന്ത്യക്കാരനോ ആണ് ഈ ഭാഗ്യവാൻ. പക്ഷെ, ശനിയാഴ്ച നറുക്കെടുപ്പ് നടന്നു കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ആ ഭാഗ്യവാൻ രംഗത്ത് എത്തിയിട്ടില്ല.

Lottery Winner
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 24 lottery result

രാജ്യത്തെ ഇതുവരെ നൽകിയിട്ടുള്ളയതിൽ വച്ച് ഏറ്റവും വലിയ ലോട്ടറി സമ്മാനമാണ് അനിൽകുമാർ ബി എന്നയാൾ സ്വന്തമാക്കിയിരിക്കുന്നത്. യു എ ഇ ലോട്ടറിയുടെ വില 50 ദിർഹമാണ്. സാധാരണ ഈ ലോട്ടറി ടിക്കറ്റ് നറുക്കെടുക്കുമ്പോൾ ആറ് നമ്പറുകളും വ്യത്യസ്തമായി വരാറില്ല. പക്ഷേ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. വ്യത്യസ്തമായ ആറ് നമ്പറുകളാണ് ഇത്തവണ നറുക്കെടുത്തപ്പോൾ ലഭിച്ചത്.  25, 18, 29, 11, 7, 10 എന്നിങ്ങനെയായിരുന്നു ആ നമ്പറുകൾ.

Lottery Winner
യുഎഇയിൽ ഇലക്ട്രിക്കൽ എഞ്ചിനീയേഴ്‌സിന് ജോലി നേടാം; കേരള സർക്കാർ റിക്രൂട്ട്‌മെന്റ്

ആ നമ്പറുമായി ബന്ധപ്പെട്ട ലോട്ടറി വാങ്ങിയ ആളുടെ പേര് അധികൃതർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആ പേരാണ് ഇപ്പോൾ എല്ലാവരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന അനിൽകുമാർ ബി.  ഇദ്ദേഹത്തെ കണ്ടുപിടിക്കാനുള്ള ശ്രമം പ്രവാസികളുടെ വിവിധ കൂട്ടായ്മകളും നടത്തുന്നുണ്ട്.

Lottery Winner
ആറ് സാഹചര്യങ്ങളിൽ അവധിയെടുക്കാം, തൊഴിൽ നിയമങ്ങളിൽ ഇളവുമായി യുഎഇ

ഏതായാലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻതന്നെ പുറത്തുവിടുമെന്നാണ് യു എ ഇ ലോട്ടറി വിഭാഗത്തിന്റെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. അനിൽകുമാർ ബി ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷയും.

Summary

Gulf news: Search On for ₹225 Crore UAE Lottery Winner Anil Kumar B.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com