

ദുബൈ: അല്‍ ദൈദിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് റെയില്‍ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാണ് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഇആര്‍1 (അല്‍ മദം), ഇആര്‍2 (അല്‍ സജ), ഇആര്‍3 (ഷാര്‍ജ) എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ്. ഇവയെല്ലാം അല്‍ ദൈദിലെ എത്തിഹാദ് റെയില്‍ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
അല്‍ സജ ബസ് സ്റ്റേഷനെയും അല്‍ ദൈദിലെ എത്തിഹാദ് റെയില്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 'ഇആള്2' റൂട്ടിന്റെ സമയക്രമവും അതോറിറ്റി പുറത്തുവിട്ടു. ഏകദേശം 43 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.
അല്‍ ദൈദ് സ്റ്റേഷനില്‍ നിന്ന് അല്‍ സജയിലേക്ക് ദിവസവും 12 സര്‍വീസുകള്‍ ഉണ്ടായിരിക്കും. രാവിലെ 6:40-ന് ആരംഭിച്ച് രാത്രി 8:55 വരെയാണ് സര്‍വീസുകള്‍ ലഭ്യമാകുക. ഷാര്‍ജയിലെ പൊതു ബസ് ശൃംഖലയും ഇത്തിഹാദ് റെയിലും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ റൂട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates