ചെക്ക് കേസുകൾ ഇനി എല്ലാ പൊലീസ് സ്റ്റേഷനിലും നൽകാം; പുതിയ തീരുമാനവുമായി ഷാർജ

പുതിയ തീരുമാനത്തിലൂടെ വ്യക്തികൾക്കും സംരംഭകർക്കും സമയം ലാഭിക്കാൻ കഴിയുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ജനറൽ ഇബ്രാഹിം മുസ്തഫ അൽ ആജൽ പറഞ്ഞു.
Sharjah Police
Sharjah Police Allow Cheque-Related Reports at All Stations@ShjPolice
Updated on
1 min read

ഷാർജ: ചെക്ക് കേസ് അടക്കമുള്ള സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ കൂടുതൽ സൗകര്യം ഏർപ്പെടുത്തി ഷാർജ പൊലീസ്. എമിറേറ്റ്സിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ ഫയൽ ചെയ്യാം.

ഇതിനായി സെൻട്രൽ ഓഫീസ് ഇനി മുതൽ ജനങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും ഷാർജ പൊലീസ് വ്യക്തമാക്കി.

Sharjah Police
റോഡിൽ നിയമം ലംഘിച്ചാൽ ആ സമയം പിഴവരും, നിയമലംഘകരെ പിടികൂടാൻ സ്മാർട്ട് റഡാർ സംവിധാനവുമായി ഷാർജ

കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ സഹിതമാണ് ജനങ്ങൾ പരാതികൾ നൽകേണ്ടത്. പരാതിയിൽ കൃത്യമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പുതിയ തീരുമാനത്തിലൂടെ വ്യക്തികൾക്കും സംരംഭകർക്കും സമയം ലാഭിക്കാൻ കഴിയുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ജനറൽ ഇബ്രാഹിം മുസ്തഫ അൽ ആജൽ പറഞ്ഞു.

Sharjah Police
ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

 അതിവേഗം നീതി ഉറപ്പാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. എല്ലാ കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷനുകളിലേക്കും പരാതികൾ വീതിച്ച് നൽകുന്നതിലൂടെ മെയിൻ സെന്ററിലെ ജോലിഭാരം കുറയ്ക്കാൻ കഴിയും.

അക്കൗണ്ടിൽ പണമില്ലാതെ കബളിപ്പിക്കാനായി നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ, റദ്ദാക്കിയ ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി.

Summary

Gulf news: Sharjah Police Allow Cheque-Related Reports at All Stations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com