നടപ്പാതയിലൂടെ വാഹനമോടിച്ചയാളെ പിടികൂടി ഷാർജ പൊലീസ്

നിയമം ലംഘിച്ച് നടപ്പാതയിലൂടെ വാഹമോടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. നടപ്പാതയിലൂടെ ആളുകൾ സഞ്ചരിക്കുമ്പോഴായിരുന്നു വാഹനം കടന്നു പോയത്.
Sharjah law
Sharjah Police Seize Vehicle Driven on Pedestrian WalkwaySharjah Police
Updated on
1 min read

ഷാർജ: നടപ്പാതയിലൂടെ വാഹനമോടിച്ചയാളെ കസ്റ്റഡിയിലെടുത്ത് ഷാർജ പൊലീസ്. ഇയാളുടെ വാഹനം കണ്ടുകെട്ടുകയും പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുകയും ചെയ്തു. പൊതുസുരക്ഷ ഉറപ്പാക്കാൻ തുടർന്നും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Sharjah law
ആൻഡ്രോയിഡ് കുഞ്ഞപ്പൻ അങ്ങ് ​ഗൾഫിലും, വൃദ്ധജന പരിചരണത്തിന് നി‍ർമ്മിത ബുദ്ധിയുമായി ഷാ‍ർജ

നിയമം ലംഘിച്ച് നടപ്പാതയിലൂടെ വാഹമോടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. നടപ്പാതയിലൂടെ ആളുകൾ സഞ്ചരിക്കുമ്പോഴായിരുന്നു വാഹനം കടന്നു പോയത്. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ഷാർജ പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ വാഹനം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആറ് മാസത്തേക്ക് വാഹനം കണ്ടു കെട്ടുകയും നിയമ ലംഘിച്ച് വാഹനമോടിച്ചതിന് ഡ്രൈവർക്ക് പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തുകയും ചെയ്തു.

Sharjah law
വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കണം, ഇല്ലെങ്കിൽ ലേലംചെയ്യും;അന്ത്യശാസനം നൽകി ഷാർജ

ഇത്തരം പെരുമാറ്റം പൊതുജങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും എല്ലാവരും ഗതാഗത നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ഷാർജ പൊലീസ് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് പൊലീസ് നന്ദി പറഞ്ഞു

Summary

Gulf news: Sharjah Police Seize Vehicle Driven on Pedestrian Walkway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com