

ദുബൈ: ദുബൈയില്‍ സന്ദര്‍ശകര്‍ക്ക് പുതിയ വിസ്മയം തീര്‍ക്കാന്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം തുറക്കും. ഡിജിറ്റല്‍ കലകളും പുത്തന്‍ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതിനായി ഡിഐഎഫ്‌സി സഅബീല്‍ ഡിസ്ട്രിക്ടിലാണ് ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം യാഥാര്‍ഥ്യമാകുന്നത്. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ് ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മ്യൂസിയത്തിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു.
ദുബൈ കള്‍ച്ചറിനാണ് മ്യൂസിയത്തിന്റെ നിര്‍മാണ, നടത്തിപ്പ് ചുമതല. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു മ്യൂസിയം തുറക്കുന്നത്. ആര്‍ട്ട് ദുബൈയുടെ 20ാമത് എഡിഷന്‍ അടയാളപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം പ്രഖ്യാപനമെന്നതും യാദൃശ്ചികമായി.
സംസ്‌കാരത്തിനും സര്‍ഗാത്മകതക്കും വേണ്ടിയുള്ള ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ നയത്തിന്റെ ഭാഗമാണ് പുതിയ മ്യൂസിയം. കലയുടെ പരമ്പരാഗത ആശയങ്ങള്‍ക്കപ്പുറത്ത് അറിവിന്റെയും നവീകരണത്തിന്റെയും പാരമ്പര്യം അടയാളപ്പെടുത്തുന്ന വിത്യസ്തമായ അനുഭവം സമ്മാനിക്കുന്നതാവും മ്യൂസിയത്തിലെ കാഴ്ചകള്‍.
അതിവേഗം വളരുന്ന ദുബൈയിലെ പുരാവസ്തു മേഖലയേയും സാംസ്‌കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതില്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ് ലത്തീഫ പറഞ്ഞു. .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates