ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; ആറ് മരണം; ഒരാള്‍ക്കായി തിരച്ചില്‍

സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു
Six killed in helicopter crash in Qatari waters
Six killed in helicopter crash in Qatari watersപ്രതീകാത്മക ചിത്രം
Updated on
1 min read

ദോഹ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Six killed in helicopter crash in Qatari waters
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പകർത്തിയതിനും പോസ്റ്റ് ചെയ്തതിനും 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു

പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടമെന്നാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മാരിടൈം സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.

Six killed in helicopter crash in Qatari waters
വെള്ളപ്പൊക്ക താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ, വാഹനം കണ്ടുകെട്ടൽ, ബ്ലാക്ക് പോയിന്റുകൾ, നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ

അതിനിടെ, ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Six killed in helicopter crash in Qatari waters; rescue efforts underway to find missing person

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com