Bahrain Traffic Violation
Smart Cameras Launched in Bahrain to Detect Traffic Violations.special arrangement

ബ​ഹ്‌​റൈനിൽ സ്മാ​ർ​ട്ട് കാ​മ​റ​കൾ പണി തുടങ്ങി; നി​യ​മ​ലംഘനങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ച് പൊലീസ്

ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ 500 അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താൻ കഴിവുള്ള കാ​മ​റ​ക​ളാ​ണ് ഇവ.
Published on

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ട്രാ​ഫി​ക് നി​യ​മ​ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ പ്രവർത്തനം ആരംഭിച്ചതായി ഓർമ്മപ്പെടുത്തി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. നിരവധി നി​യ​മ​ലം​ഘനങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ജനങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

 Bahrain Traffic Violation
ഒട്ടകങ്ങൾക്കായി പ്രത്യേക പാലം നിർമ്മിക്കാൻ ഒരുങ്ങി സൗദി അറേബ്യ

ഇതുവരെ ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ 500 അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താൻ കഴിവുള്ള കാ​മ​റ​ക​ളാ​ണ് ഇവ. ഇതിലൂടെ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താനും പൊ​തു​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

 Bahrain Traffic Violation
വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക,റെ​ഡ് ലൈ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ക, അമിത വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ ഈ കാ​മ​റ​ക​ളിലൂടെ കണ്ടെത്താൻ കഴിയും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കും. അടുത്തിടെ ബഹ്‌റൈനിൽ റോ​ഡ് നി​യ​മ​ങ്ങ​ൾ പുതുക്കിയിരുന്നു. നി​യ​മ​ലം​ഘ​കർക്ക് കനത്ത പിഴ ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.

Summary

Gulf news: Smart Cameras Launched in Bahrain to Detect Traffic Violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com